തൂണേരി മുടവന്തേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ വ്യാപാരിയെ വഴിയില്‍ ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തൂണേരി മുടവന്തേരിയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ വടകരയില്‍ ഉപേക്ഷിച്ച്‌ അക്രമികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ബന്ധുക്കളെത്തി അഹമ്മദിനെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി. ഇന്നലെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാദാപുരം , കണ്ണൂര്‍ സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.  അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഇന്നലെ പോലീസ് അറിയിച്ചിരുന്നു.

വ്യാപാരിയെ വിട്ടുനല്‍കാന്‍ പണം ആവശ്യപ്പെട്ട് ഭീഷണി കോള്‍ ഇന്നലെ ലഭിച്ചിരുന്നു. ഭീഷണി കോള്‍ ലഭിച്ചത് ഖത്തറിലുള്ള സഹോദരനായിരുന്നു. അഹമ്മദിന്റെ  ഭാര്യയുടേയും കുട്ടികളുടേയും മൊഴി റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇന്ന് രേഖപ്പെടുത്തി. പുലര്‍ച്ചെ പ്രാര്‍ത്ഥനക്ക് പള്ളിയിലേക്ക് പോകും വഴിയാണ് സംഭവം. പുലര്‍ച്ചെ വീടിന് സമീപത്തെ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയതായിരുന്നു അഹമ്മദെന്ന് ബന്ധുവായ അഡ്വ അലി പറഞ്ഞു.

വഴിയരികില്‍ അദ്ദേഹത്തിന്റെ  സ്കൂട്ടര്‍ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടുകാര്‍ അദ്ദേഹത്തെ കാണാതായ വിവരം അറിയുന്നത്.അഹമ്മദ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ചു കയറ്റി കൊണ്ട് പോവുകയായിരുന്നു. പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ടു പോയതായി നാട്ടുകാരെ അറിയിച്ചത്. ഖത്തറില്‍ അഹമ്മദിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പല ഫോണില്‍ നിന്നുമായി അഹമ്മദിന് നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായും ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...