കാമുകനെ മര്‍ദിക്കാന്‍ യുവതിയുടെ ക്വട്ടേഷന്‍ ; രണ്ടുപേര്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂർ : യുവതി ക്വട്ടേഷൻ നൽകിയതിനെത്തുടർന്ന് കാമുകനെ തട്ടിക്കൊണ്ടുപോയി മർദിച്ച ഗുണ്ടാസംഘത്തിലെ രണ്ടുപേർകൂടി പിടിയിലായി. ഇടവ കുന്നത്തുവിളവീട്ടിൽ മുകേഷ് (26), ഇടവ വെൺകുളം സരസ്വതിമന്ദിരത്തിൽ അരുൺ (27) എന്നിവരെയാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 14 നാണ് സംഭവം. ശാസ്താംകോട്ട സ്വദേശി ഗൗതമിനും സുഹൃത്ത് വിഷ്ണുപ്രസാദിനുമാണ് മർദനമേറ്റത്. മയ്യനാട് സങ്കീർത്തനയിൽ ലെൻസി ലോറൻസ് (ചിഞ്ചുറാണി) ആണ് ഗൗതമിനെ മർദിക്കാൻ 40,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. സംഭവത്തിനുശേഷം രണ്ടുമാസമായി ഒളിവിലായിരുന്നു പ്രതികൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ലെൻസി ലോറൻസ്, ക്വട്ടേഷൻ സംഘാംഗങ്ങളായ വർക്കല കണ്ണബ പുല്ലാനിയോട് മാനസസരസിൽ അനന്തു പ്രസാദ് (21), ആയിരൂർ തണ്ടിൽവീട്ടിൽ അമ്പു (33) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുപ്രസാദിന്റെ സഹോദരനായ അനന്തു പ്രസാദിനാണ് യുവതി ക്വട്ടേഷൻ നൽകിയത്. ഗൗതമിനെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തായ വിഷ്ണുപ്രസാദിനെ തട്ടിക്കൊണ്ടുപോയി അയിരൂരിൽ കായൽത്തീരത്ത് എത്തിച്ച് ഉപദ്രവിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...