Thursday, March 28, 2024 10:33 pm

കാമുകന്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു – സ്വ‍ർണാഭരണങ്ങൾ തട്ടിയെടുത്തതായും വീട്ടമ്മയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാമുകന്‍ കാറില്‍ ബലമായി കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചതായി കാസര്‍കോട് സ്വദേശിയായ വീട്ടമ്മ. സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നും ബലാത്സംഗം ചെയ്തെന്നും കാണിച്ച് ഇവര്‍ കാസര്‍കോട് ഡി.വൈ.എസ്.പി ക്ക് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. ചട്ടഞ്ചാല്‍ സ്വദേശിയായ സമീറിനെതിരെയാണ് മൂന്ന് മക്കളുള്ള വീട്ടമ്മയുടെ പരാതി. വീട്ടമ്മ ഇയാള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ നല്‍കിയിരുന്നു. ഇത് തിരികെ എടുത്ത് തരാമെന്ന് പറഞ്ഞ് കാസര്‍കോട് നഗരത്തിലേക്ക് വിളിപ്പിച്ച ശേഷം ബലമായി കാറില്‍ കടത്തിക്കൊണ്ട്പോയി മുംബൈ, ദില്ലി, ഗോവ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി.

Lok Sabha Elections 2024 - Kerala

താലി മാല അടക്കമുള്ളവ ഊരി വാങ്ങിയെന്നും പതിനെട്ടര പവന്‍ സമീര്‍ കൈക്കലാക്കിയെന്നുമാണ് യുവതി പറയുന്നത്. വീട്ടില്‍ വെല്‍ഡിംഗ് ജോലിക്ക് എത്തിയപ്പോഴാണ് സമീറിനെ യുവതി പരിചയപ്പെടുന്നത്. പിന്നെ ചാറ്റിംഗും പ്രണയവുമായി. അയച്ചു കൊടുത്ത  സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും വീട്ടമ്മ പറയുന്നു. ഭാര്യയെ കാണുന്നില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് വീട്ടമ്മയെ കാമുകന്‍ ഒരു മാസത്തിന് ശേഷം തിരിച്ചെത്തിച്ചത്. സമീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

0
തൃശൂർ : പത്മജ വേണുഗോപാലിന് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി...

ആന്റോയ്ക്ക് ഒരു വോട്ടും യു.ഡി.എഫിന് ഒരു നോട്ടും ; വടക്കുപുറത്ത് ഗൃഹസമ്പർക്ക പരിപാടി നടത്തി

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് ഒരു...

സംരംഭം വെള്ളപ്പൊക്കത്തിൽ നശിച്ചു, 82,696 രൂപയെ നൽകൂവെന്ന് ഇൻഷുറൻസ് കമ്പനി, പോരാട്ടത്തിൽ സംരംഭകർക്ക് ജയം

0
മലപ്പുറം: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇഷ്ടിക നിര്‍മാണശാലക്കുണ്ടായ നാശനഷ്ടത്തില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് കമ്പനി 5,13,794...

ചെന്നൈ അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

0
ചെന്നൈ : അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ...