കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി 35 വർഷം കഠിനതടവും പ്രതി അനുഭവിക്കണം. 2023 സെപ്റ്റംബർ 7-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ആലുവ എടയപ്പുറത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പുലർച്ചെ ജനലിലൂടെ വാതിൽ തുറന്ന് അകത്തുകയറിയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.

വീടിന് സമീപത്തുള്ള പാടത്തേക്ക് കൊണ്ടുപോയി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതി വീട്ടിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആലപ്പുഴയിലേയ്ക്ക് പോയ പ്രതിയെ പോലീസ് സാഹസികമായാണ് കീഴടക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെങ്കിലും പിന്നീട് ക്രൂരമായ ലൈംഗിക അതിക്രമത്തിലേക്ക് കടക്കുകയായിരുന്നു. പിടിയിലാകുമ്പോൾ പ്രതിയുടെ കൈവശം മോഷ്ടിച്ച മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...