എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ. ​ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ലെന്നാണ് കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളായ അഞ്ജുവിൻ്റെയും സുനിലിൻ്റെയും പരാതി. ഭാരക്കുറവുമായി ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗ്ഗമില്ലെന്നും ഇരുവരും പറയുന്നു. സംഭവത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ട ആരോഗ്യ പരിചരണം നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ ഡിഎംഒയ്ക്ക് നിർദേശം നൽകി. കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഭാരക്കുറവുണ്ട്.

മുലപ്പാൽ കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് തിളപ്പിച്ചാറിയ വെള്ളമാണ് നൽകുന്നതെന്ന് അഞ്ജു പറയുന്നു. ഗർഭകാലത്ത് ലഭ്യമാക്കേണ്ട പോഷകാഹാരങ്ങൾ നൽകിയില്ല എന്നും എസ് ടി പ്രമോട്ടർ തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു. പരാതിയെ തുടർന്ന് കുഞ്ഞുങ്ങൾക്ക് വേണ്ട ആരോഗ്യ പരിചരണം നൽകാൻ ഡിഎംഒയ്ക്ക് നിർദേശം നൽകിയതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. എസ് സി/ എസ് ടി വകുപ്പ് മന്ത്രിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിക്ക് പ്രായപൂർത്തിയായില്ല ; 21 വർഷം പഴയ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

0
ന്യൂഡൽഹി: കുറ്റകൃത്യം നടന്ന സമയത്തു പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് 21...

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം ; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്

0
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും...

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു

0
ചെന്നൈ: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ്...

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...