ജപ്പാനിലേക്കുള്ള മാമ്പഴ കയറ്റുമതി നിർത്തിവെച്ചു; വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കടുത്ത ഗുണനിലവാര പരിശോധനകളെയും സാങ്കേതിക തടസ്സങ്ങളെയും തുടർന്ന്ന് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി ജപ്പാൻ താത്കാലികമായി നിരോധിച്ചു. കീടനിയന്ത്രണ സംവിധാനങ്ങളിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ജപ്പാനിലെ യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ അറിയിച്ചു. ഇതോടെ അൽഫോൻസോ, കേസർ, ബംഗനപ്പള്ളി തുടങ്ങിയ ഇന്ത്യൻ മാമ്പഴങ്ങളുടെ ജപ്പാനിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രാദേശിക കൃഷിയെ ബാധിക്കുന്ന കീടങ്ങളുടെ കാര്യത്തിൽ ജപ്പാൻ പിന്തുടരുന്ന ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമായാണ് കർശന പരിശോധന നടന്നത്.

മാമ്പഴങ്ങൾ അണുവിമുക്തമാക്കാൻ ഇന്ത്യയിൽ ഉപയോഗിക്കുന്ന ‘വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റ്’ കേന്ദ്രങ്ങളിൽ ഈ വർഷം മാർച്ചിൽ ജാപ്പനീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ അണുനശീകരണ പ്രക്രിയയിൽ പോരായ്മകൾ കണ്ടെത്തിയതാണ് വിലക്കിന് കാരണമായത്. കീടങ്ങളെയും ലാർവകളെയും രാസവസ്തുക്കളില്ലാതെ നശിപ്പിക്കാനുള്ള ഈ സംവിധാനം ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലെ പ്രധാന നിബന്ധനയാണ്. കീടനിയന്ത്രണ നിലവാരം മെച്ചപ്പെടുത്തുന്നത് വരെ വിലക്ക് തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ വിപണിയല്ല ജപ്പാൻ എങ്കിലും, അവിടെ ഉയർന്ന വില ലഭിക്കുന്നതിനാൽ ഈ നിരോധനം കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമായ ഇന്ത്യ പ്രതിവർഷം ലക്ഷക്കണക്കിന് ടൺ മാമ്പഴമാണ് ഉത്പാദിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ കീടനിയന്ത്രണ സംവിധാനങ്ങൾ എത്രയും വേഗം നവീകരിച്ച് കയറ്റുമതി പുനരാരംഭിക്കാനാണ് അധികൃതരുടെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....