അയോധ്യ സംഭാവനക്കൊള്ള; ബുൾഡോസർ നടപടിയുമായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന കേസ് പ്രതികളുടെ വീടുകളില്‍ ബുള്‍ഡോസര്‍ നടപടി. പ്രതി ലാവ്കുഷ് മിശ്ര നിര്‍മിക്കുന്ന പുതിയ വീട് പൊളിക്കും. യോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയുടേതാണ് നടപടി. നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ബുള്‍ഡോസര്‍ നടപടിക്ക് യു പി സര്‍ക്കാര്‍ ഒരുങ്ങുന്നത്. അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേടില്‍ പ്രതികരിച്ച് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത് വന്നു. സംഭാവനക്കൊള്ള ക്രമക്കേടില്‍ എല്ലാവരും ഭയപ്പെടുന്ന ആ പേരുകള്‍ ആരുടെതെന്ന് അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു.

വിഷയത്തില്‍ നരേന്ദ്ര മോദി ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പ്രധാന കുറ്റവാളികളെ സംരക്ഷിക്കാന്‍ മോദി തന്നെ രംഗത്തിറങ്ങിയെന്നും ഇതോടെ ഇഡിയും സിബിഐയും മൗനം പാലിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു. അയോധ്യ കേസിലെ പ്രതികളുടെ വീട്ടിലേക്ക് ബുള്‍ഡോസര്‍ കൊണ്ടുവരുമോയെന്നും അദേഹം പരിഹസിച്ചു.ഇതിനിടെ സംഭാവനാ ക്രമക്കേട് കേന്ദ്ര ഏജന്‍സി അന്വേഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസില്‍ സിബിഐ അന്വേഷണത്തിന്റെ സാധ്യതകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സാമ്പത്തിക ക്രമക്കേട് ആയതിനാല്‍ കേന്ദ്ര ഏജന്‍സി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...