ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്റെ തിരുസന്നിധിയിൽ മന്നം ട്രോഫിയുമായി മേലുകര പള്ളിയോട സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി :ആറന്മുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ ഒന്നാം സ്ഥാനം നേടി മന്നം ട്രോഫി കരസ്ഥമാക്കിയ മേലുകര പള്ളിയോട സംരക്ഷണ സമിതിയുടെ ഭാരവാഹികൾ ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്റെ സന്നിധിയിലെത്തി ട്രോഫി നടയിൽ വെച്ച് അനുഗ്രഹം ഏറ്റുവാങ്ങി. തുടർന്ന് നേർച്ചയുടെ ഭാഗമായി 999 മലകൾക്ക് കരിക്ക് പടേനി നടത്തി. ജലമേളയിൽ വിജയം നേടുന്നതിനായി മത്സരത്തിന് മുമ്പ് ശ്രീകല്ലേലി ഊരാളി അപ്പൂപ്പന് താംബൂലം സമർപ്പിച്ച് പ്രാർഥിച്ചിരുന്നുവെന്നും ആ പ്രാർഥന സഫലമായതിന്റെ നന്ദിസൂചകമായാണ് ട്രോഫിയുമായി സന്നിധിയിലെത്തിയതെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.

പമ്പാ നദിയിൽ നടന്ന ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ ഒന്നാം സ്ഥാനം നേടിയ മേലുകര പള്ളിയോടത്തിന് ലഭിച്ച മന്നം ട്രോഫി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് ശ്രീകല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെത്തിച്ചത്. തുടർന്ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വഞ്ചിപ്പാട്ട് ആലപിച്ച് നേർച്ച സമർപ്പിച്ചു. ചടങ്ങിൽ മേലുകര പള്ളിയോട സംരക്ഷണ സമിതി സെക്രട്ടറി കെ. രാജേഷ് കുമാർ, പ്രസിഡന്റ് ഷാജി ആർ. നായർ, വൈസ് പ്രസിഡന്റ് മനു ബി. പിള്ള, ക്യാപ്റ്റൻ ഹരികൃഷ്ണൻ, വൈസ് ക്യാപ്റ്റൻ പ്രവീൺ പ്രസാദ്, അംഗങ്ങളായ സനൽ കുമാർ, യദുകൃഷ്ണൻ, അക്ഷയ് എന്നിവരും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സെക്രട്ടറി സലിംകുമാര്‍ കല്ലേലിയും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...