മലപ്പുറം : ബംഗാളിൽ നിന്നു കടത്തിക്കൊണ്ടുവന്ന് വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ് ലൈനും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്. ബംഗാൾ സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ കാണാനില്ലെന്ന വിവരം നാഷനൽ ചൈൽഡ് റൈറ്റ്സ് കമ്മീഷനാണ് പോലീസിനെ അറിയിച്ചത്. പെൺകുട്ടിയെ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു വന്നതായി സംശയിക്കുന്നതായും നാഷനൽ ചൈൽഡ് റൈറ്റ്സ് കമ്മീഷൻ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടി ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കൊപ്പം വാഴക്കാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതായി കണ്ടെത്തി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പതിനാറുകാരിയെ ബംഗാളില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുവന്നു – യുവാവ് കസ്റ്റഡിയില്‍
RECENT NEWS
Advertisment



























