Wednesday, January 8, 2025 11:21 am

വൃക്കരോഗമുള്ളവര്‍ ശരീരഭാരത്തില്‍ വരുന്ന വ്യത്യാസം ശ്രദ്ധിക്കുക!

For full experience, Download our mobile application:
Get it on Google Play

വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ശ്രദ്ധാപൂര്‍വ്വം മുന്നോട്ടു പോകുന്നത് അസുഖത്തെ നിയന്ത്രിച്ചുനിര്‍ത്താനും മറ്റ് അനുബന്ധ പ്രശ്‌നങ്ങളെ ഒഴിവാക്കുന്നതിനുമെല്ലാം സഹായിക്കുന്നു.

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ദക്ഷിണ കൊറിയയില്‍ നിന്ന് പുറത്തുവരുന്നത്. വര്‍ഷങ്ങളായി വൃക്കരോഗം നേരിടുന്നവര്‍ അവരില്‍ സംഭവിക്കുന്ന ശരീരഭാര വ്യത്യാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് പഠനം ആവശ്യപ്പെടുന്നത്. കാരണം, ഇവരിലെ ശരീരഭാര വ്യതിയാനം രോഗം മൂര്‍ച്ഛിക്കുന്നതിന്റെയും അതുവഴി മറ്റ് പ്രശ്‌നങ്ങളിലേക്ക് ശരീരം കടക്കുന്നതിന്റെയും സൂചനയാകാമെന്നാണ് പഠനം പറയുന്നത്.

ഹൃദയാഘാതം, പക്ഷാഘാതം എന്നിവയാണ് ഇത്തരത്തില്‍ സംഭവിക്കുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങളെന്നും പഠനം സൂചിപ്പിക്കുന്നു. പഴകിയ വൃക്കരോഗമുള്ളവരില്‍ വലിയൊരു ശതമാനം പേരിലും മരണകാരണമായി വരുന്ന ഹൃദ്രോഗമാണെന്നും പഠനം അവകാശപ്പെടുന്നുണ്ട്. എണ്‍പത്തിനാലായിരത്തിലധികം വൃക്കരോഗികളെ നാല് വര്‍ഷത്തോളം നിരീക്ഷണത്തിനും വിവിധ പരിശോധനകള്‍ക്കും വിധേയമാക്കിക്കൊണ്ടാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. ശരീരഭാരത്തില്‍ കുറവ് വ്യത്യാസം വരുന്ന ക്രോണിക് വൃക്കരോഗികളെ സംബന്ധിച്ച് ശരീരഭാരത്തില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ വരുന്നവരില്‍ ഹൃദ്രോഗം മൂലം മരണസാധ്യത കൂടുമെന്നും പഠനം പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

0
കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍....

ട്രെയിനിൽ നിന്നും വീണ ശബരിമല തീർത്ഥാടകന്‍റെ ജീവന്‍ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്

0
കോട്ടയം : ശബരിമല തീർത്ഥാടകൻ്റെ ജീവൻ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു

0
മുംബൈ : രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട്...