വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ ഉടന്‍ നിയോഗിക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവ.മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ ഉടന്‍ നിയോഗിക്കില്ല. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമാകും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. ആശ തോമസിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയെ നിയോഗിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷനും (കെജിഎംസിടിഎ) പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അന്തിമ റിപ്പോര്‍ട്ട് വരട്ടെ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ഏകോപന ചുമതലയില്‍ വീഴ്ച സംഭവിച്ചു എന്ന പരാമര്‍ശത്തെ തുടര്‍ന്നാണു രണ്ടു വകുപ്പ് മേധാവികളെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചത്. വകുപ്പു മേധാവികള്‍ സ്ഥലത്തില്ലാതിരുന്നതിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. യൂറോളജി വിഭാഗം മേധാവി ഡോ.എസ്.വാസുദേവന്‍ പോറ്റി, നെഫ്രോളജി വിഭാഗം മേധാവി ഡോ.ജേക്കബ് ജോര്‍ജ് എന്നിവരുടെ സസ്പെന്‍ഷന്‍ ഉത്തരവ് ഇന്നലെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കി. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച്‌ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജ് ഒപിക്കുമുന്നില്‍ ധര്‍ണ നടത്തി.

അതേസമയം, ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്ത കാരക്കോണം സ്വദേശി സുരേഷ് കുമാറിന്റെ (62) മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് ഇനി കഴക്കൂട്ടം അസി.കമ്മിഷണര്‍ സി.എസ്.ഹരി അന്വേഷിക്കും. നിലവില്‍ മെഡിക്കല്‍ കോളജ് പോലീസിനാണ് അന്വേഷണച്ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....