കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞു : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍പുണ്ടാക്കിയ വിവാദങ്ങള്‍ വികസനം ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പത്തനംതിട്ട തിരുവല്ലയില്‍ വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

യുഡിഎഫിലെ മൂന്ന് എംപിമാര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ ഉത്തരം പാര്‍ലമെന്റില്‍ വന്നത്. ഫെമയുടെ ലംഘനം, അനുമതി ഇല്ലാതെ ബോണ്ട് ഇറക്കല്‍ എന്നതൊക്കെയായിരുന്നു കിഫ്ബിക്ക് എതിരെ യുഡിഎഫ്- ബിജെപി ആരോപണം. കിഫ്ബിക്ക് എതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തിയതിന്റെ കാരണം നേരത്തെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടില്‍ വികസനം നടത്താന്‍ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

ഫണ്ട് കണ്ടെത്താനായിരുന്നു കിഫ്ബിയുടെ പുനഃസംഘാടനം നടന്നതെന്നും മുഖ്യമന്ത്രി. കിഫ്ബിക്ക് ഏതെങ്കിലും തരത്തില്‍ അധിക ബാധ്യത വരാത്ത രീതിയിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തോടെയാണ് കിഫ്ബിയുടെ പ്രവര്‍ത്തനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും വിധത്തിലുള്ള പദ്ധതികളാണ് ഇപ്പോള്‍ കിഫ്ബി ഏറ്റെടുത്തിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി കണക്കുകളും വിശദമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...