കിഫ്ബി മസാല ബോണ്ട് കേസ് ; ഇഡി ഹൈക്കോടതിയിൽ അപ്പീൽ നൽകി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഈ ഘട്ടത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലായെന്ന സിം​ഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി ഡിവിഷൻ ബ‌ഞ്ച് വെള്ളിയാഴ്ച തന്നെ പരി​ഗണിക്കണമെന്നാണ് ആവശ്യം. ഐസക്കിന് ഇളവ് നൽകിയത് തെറ്റായ നടപടിയാണെന്ന് ഇഡി ആരോപിക്കുന്നു. വേനലവധിക്ക് കോടതി പിരിയാനിരിക്കുമ്പോഴാണ് ഇഡി അപ്പീൽ നൽകിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിൽ ചോദ്യംചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെടുന്നത് അനുചിതമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മസാലബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ച ഇ.ഡി.നടപടിയെ ആണ് തോമസ് ഐസകും കിഫ്ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തത്. ‘ഇഡി കൈമാറിയ വിവരങ്ങൾ പരിശോധിച്ചു. പക്ഷേ നൽകിയ വിവരങ്ങൾ വെളിപ്പെടുത്താൻ ഇത് ശരിയായ ഘട്ടമാണെന്ന് തോന്നുന്നില്ല. എന്നിരുന്നാലും ചില ഇടപാടുകൾക്ക് വിശദീകരണം ആവശ്യമാണ്. അത് പിന്നീടുള്ള ഘട്ടത്തിൽ ചെയ്യാം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു സ്ഥാനാർത്ഥിയെ അസ്വസ്ഥനാക്കുന്നത് ഉചിതമല്ലെ’ന്നായിരുന്നു കോടതി വ്യക്തമാക്കിയത്. കേസ് പരി​ഗണിച്ച ജസ്റ്റിസ് ടി.ആർ.രവി കേസ് മെയ് 22-ലേക്ക് മാറ്റിവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...