കിളികൊല്ലൂര്‍ സ്റ്റേഷനിലെ ഒന്‍പത് പോലീസുകാര്‍ക്കെതിരെ പരാതി – അറസ്റ്റ് ചെയ്യാനും നീക്കം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പോലീസ് മര്‍ദിക്കുകയും കള്ളക്കേസില്‍  കുടുക്കുകയും ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും.

കിളികൊല്ലൂര്‍ പോലീസ് മര്‍ദനത്തില്‍ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈംബ്രാഞ്ചും നടപടികള്‍ വേഗത്തിലാക്കി. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. പോലീസ് സ്റ്റേഷനില്‍ അന്നേദിവസം നടന്ന സംഭവങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം എതിരെ കേസെടുക്കുമോ എന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ആരോപണ വിധേയര്‍ ഉള്‍പ്പെടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പോലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമോ എന്നുള്ള കാര്യത്തിലും ക്രൈംബ്രാഞ്ച് നിയമപദേശം തേടും. പോലീസ് അസോസിയേഷനില്‍ നിന്ന് ഉള്‍പ്പെടെ ആരോപണ വിധേയര്‍ക്ക് പിന്തുണ ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ മര്‍ദനത്തെ ഇപ്പോഴും ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് പോലീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...