കിളിമാനൂർ വാഹനാപകടം ; രജിത്തിന്റെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിളിമാനൂരിലെ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. രജിത്തിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നാണ് കുടുംബം ​​​​ആരോപിക്കുന്നത്. യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞ് അപകട ദിവസം തന്നെ രജിത്തിനെ മടക്കി അയച്ചുവെന്നും മെഡിക്കൽ കോളേജിൽ നിന്നും എടുത്ത എക്സ്-റേ വ്യക്തമായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. പിന്നീട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ നെഞ്ചുവേദനയും ശ്വാസംമുട്ടലും ഉണ്ടെന്ന് പറഞ്ഞതും ഡോക്ടർ അവഗണിച്ചു. പലതവണ പറഞ്ഞിട്ടും ഡോക്ടർ കാര്യമായ പരിശോധന നടത്താന്‍ തയ്യാറായില്ലെന്നും രഞ്ജിത്തിൻ്റെ സഹോദരൻ പറയുന്നു. ‘നെഞ്ച് വേദന കലശലായതോടെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചു.

അവിടെ നിന്നും എടുത്ത എക്സ്-റേയിലാണ് വാരിയെല്ലിൽ മൂന്ന് പൊട്ടലുകൾ ഉള്ളതായി കണ്ടെത്തിയത്. ഗുരുതരമായ പരിക്കെന്നാണ് ആ ഡോക്ടർ പറഞ്ഞത്. അന്നേ ദിവസമാണ് രജിത്ത് കുഴഞ്ഞുവീണ് മരിച്ചത്. മെഡിക്കൽ കോളേജിനെ വിശ്വസിച്ചതാണ് സഹോദരൻറെ ജീവൻ നഷ്ടമാകാൻ കാരണമായത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആശുപത്രിയുടെ അനാസ്ഥയെ കുറിച്ച് പറഞ്ഞിട്ടുണ്ട്’ സഹോദരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...