Friday, April 19, 2024 5:00 am

കിളിമാനൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍ : കിളിമാനൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കാട്ടുംപുറത്ത് തോട്ടിന്‍ക്കര പുത്തന്‍ വീട്ടില്‍ അജിംഷായാണ് (23) അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജനുവരി 5നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി ഒളിവില്‍പ്പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഈ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വെച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Lok Sabha Elections 2024 - Kerala

ജില്ലാ പോലീസ് മേധാവി ദിവ്യാ വി.ഗോപിനാഥിന്റെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ കിളിമാനൂര്‍ എസ്.എച്ച്.ഒ സനൂജ്, എസ്.ഐമാരായ വിജിത്ത് വി.നായര്‍, സവാദ് ഖാന്‍, ഷാജി, സി.പി.ഒമാരായ ഷംനാദ്, രജിത് രാജ്, മഹേഷ്, ഷിജു, സുനില്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുടിശ്ശികയെച്ചൊല്ലി തര്‍ക്കം അതിരൂക്ഷം ; കാരുണ്യ ചികിത്സാപദ്ധതി കടുത്ത പ്രതിസന്ധിയിൽ

0
തിരുവനന്തപുരം: കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കാരുണ്യ...

എന്റെ അമ്മാവനെ നരഭോജികൾ ഭക്ഷിച്ചു, മൃതദേഹം കണ്ടെടുക്കാനായില്ല ; ജോ ബൈഡൻ

0
അമേരിക്ക: രണ്ടാം ലോകമഹായുദ്ധകാലത്ത് വിമാനാപകടത്തിൽപ്പെട്ട മാതൃസഹോദരൻ അംബ്രോസ് ഫിനെഗനെ ന്യൂ ഗിനിയിലെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

0
ഡൽഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച. 21 സംസ്ഥാനങ്ങളിലും...

വിദേശ വനിതയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

0
ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍...