Thursday, April 25, 2024 9:51 am

പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട വിധവയോട് കൈക്കൂലി ചോദിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരo നല്‍കാന്‍ ലോകായുക്ത ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട വിധവയോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കൈക്കൂലി ചോദിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരമായി 50,000 രൂപയും പലിശയും നല്‍കാന്‍ ലോകായുക്ത ഉത്തരവ്. നെടുമങ്ങാട് വെള്ളനാട് പുതുക്കുളങ്ങര വിളയില്‍ വീട്ടില്‍ ഓമനയാണ് പരാതിക്കാരി. 62 വയസ്സായ പരാതിക്കാരിക്ക് കുട്ടികളില്ല. 84 വയസ്സായ മാതാവിനൊപ്പമായിരുന്നു താമസം.  പ്രകൃതിക്ഷോഭത്തില്‍ 2014 മേയ് നാലിന് വീട് ഭാഗികമായി തകര്‍ന്നു.

സ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫീസര്‍ 15,000 രൂപ നഷ്ടപരിഹാരം നിശ്ചയിച്ച്‌ കാട്ടാക്കട തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നീട് സ്ഥലം പരിശോധിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ തുക 3000 രൂപയായി കുറച്ചു. മൂന്നു മാസത്തിനു ശേഷം വീട് പൂര്‍ണമായും തകര്‍ന്നു. പിന്നീട് ചെറിയ ഓല ഷെഡിലാണ് പരാതിക്കാരിയും മാതാവും താമസിച്ചത്. 2019ല്‍ മാതാവ് മരിച്ചു.

തഹസീല്‍ദാറെയും അഡീഷനല്‍ തഹസീല്‍ദാറെയും വെള്ളനാട് വില്ലേജ് ഓഫീസറെയും എതിര്‍ കക്ഷികളാക്കിയാണ് പരാതിക്കാരി ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. അന്വേഷണം നടത്തിയ ലോകായുക്ത തഹസീല്‍ദാറുടെയും വില്ലേജ് ഓഫിസറുടെയും മനോഭാവത്തെ നിശിതമായി വിമര്‍ശിച്ചു. പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നല്‍കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. 2017 നവംബര്‍ 21 മുതല്‍ ആറ് ശതമാനം പലിശയാണ് നല്‍കേണ്ടത്. തുക രണ്ടു മാസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശ നല്‍കണം. റവന്യൂ സെക്രട്ടറിയുടെ നടപടി റിപ്പോര്‍ട്ടിനായി കേസ് മേയ് 20 ലേക്ക് മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഞാൻ തിരുവനന്തപുരത്തുകാരനാണ്, അല്ലാതെ ചിലരെ പോലെ പൊട്ടി വീണതല്ല ; ശശി തരൂരിനെതിരെ ...

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി...

ബിജെപിയുടെ ഭക്ഷ്യകിറ്റ് വിതരണം കോളനികളിലുള്ള മനുഷ്യരെ വില കുറച്ച് കാണുന്നതിന് തെളിവാണെന്ന് ആനി...

0
വയനാട്: തെരഞ്ഞെടുപ്പ് തലേന്ന് വയനാട്ടിൽ ആദിവാസി കോളനികളിൽ ബി.ജെ.പി ഭക്ഷ്യക്കിറ്റുകള്‍ വിതരണം...

‘പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തി’ ; ആരോപണവുമായി ആന്‍റോ ആന്‍റണി

0
പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന ആരോപണവുമായി...

ഒ​രു വ​ര്‍​ഷം ഒ​രു പ്ര​ധാ​ന​മ​ന്ത്രി എ​ന്ന​ത് ഇ​ന്ത്യ മു​ന്ന​ണി​യു​ടെ സൂ​ത്ര​വാ​ക്യം ; നരേന്ദ്രമോദി

0
ഹാ​ര്‍​ദ: ഒ​രു വ​ര്‍​ഷം ഒ​രു പ്ര​ധാ​ന​മ​ന്ത്രി എ​ന്ന സൂ​ത്ര​വാ​ക്യ​മാ​ണ് ഇ​ന്ത്യ മു​ന്ന​ണി...