സിൽവർ ലൈൻ സർവ്വേ ; അതിരടയാള കല്ലിട്ട ഭൂമി പണയം വയ്ക്കാൻ സാധിക്കുമോയെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ – റെയിൽ കേസിൽ വിധി പറഞ്ഞത് ജനപക്ഷത്ത് നിന്നാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നിയമപരമായി സർവ്വേ നടത്തണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്. കോടതിയുടെ ആശങ്കകൾക്ക് എന്തു കൊണ്ട് സർക്കാർ മറുപടി നൽകുന്നില്ലെന്നും കോടതി ചോദിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന സർവ്വേ നടപടികളെ ചോദ്യം ചെയ്ത് ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സിൽവർ ലൈൻ പദ്ധതിക്കെതിരായ ഹർജികൾ തള്ളിയ സുപ്രീംകോടതി വിധിയെ പറ്റിയും ഹൈക്കോടതി പരാമർശിച്ചു. പാൻ ഇന്ത്യ കാഴ്ച്ചപ്പാടിൽ ആണ് സുപ്രീംകോടതിയുടെ വിധിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സിൽവർ ലൈൻ കേരളത്തിന്റെ മാത്രം പ്രൊജക്ടല്ല.

സർവ്വേയുടെ ഭാഗമായി കല്ലിടുന്നതിലാണ് കോടതിയുടെ ആശങ്ക. ഭൂമിയേറ്റെടുക്കാൻ വേണ്ടിയല്ല കല്ലിടുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇപ്പോൾ ഇട്ട കല്ലുകൾ സ്ഥിരമാണോ എന്നതിലും വ്യക്തത വേണം. കല്ലിട്ട ഭൂമി ബാങ്കിൽ പണയംവയ്ക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും വ്യക്തത വേണം. നിരവധിയാളുകളുടെ വീടുകളിൽ അവരുടെ അനുമതിയില്ലാതെ കല്ലിട്ട് പോകുന്ന നിലയുണ്ട്. ജനങ്ങളുടെ ആശങ്കയ്ക്ക് കൃത്യമായി മറുപടി പറയാൻ സർക്കാർ തയ്യാറാവണം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...