കിണറ്റില്‍ അകപ്പെട്ട കേഴമാന്‍ കുഞ്ഞിനെ വനംവകുപ്പുദ്യോഗസ്ഥര്‍ രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

അടിമാലി: കിണറ്റില്‍ അകപ്പെട്ട കേഴമാന്‍ കുഞ്ഞിനെ വനംവകുപ്പുദ്യോഗസ്ഥര്‍ രക്ഷിച്ചു. അടിമാലി പ്രിയദര്‍ശിനി കോളനിയിലെ ചെറിയ കിണറ്റിലായിരുന്നു തിങ്കളാഴ്ച്ച രാവിലെ കേഴമാനിനെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂമ്പന്‍പാറ ഫോറസറ്റ് റേഞ്ച് ഓഫീസിലെ വനപാലകര്‍ സ്ഥലത്തെത്തി കേഴമാനിനെ കിണറ്റില്‍ നിന്നും രക്ഷിച്ചു. കിണറ്റില്‍ നിന്നും രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയില്‍ കേഴമാന്‍ കുഞ്ഞിന്റെ കഴുത്തിനടിയില്‍ പരിക്കുകള്‍ സംഭവിച്ചിരുന്നു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. സന്തോഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കേഴമാനിനെ രക്ഷിച്ച്‌ അടിമാലി മൃഗാശുപത്രിയിലെത്തിച്ച്‌ ചികിത്സ ലഭ്യമാക്കിയത്. കേഴമാനിനെ വനത്തില്‍ തുറന്നു വിടുമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...