മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയെ ഇഡി ചോദ്യം ചെയ്യാന്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനായ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയെ ഇഡി ചോദ്യം ചെയ്യാന്‍ തുടങ്ങി. കോഴിക്കോട് യൂണിറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

രാവിലെ ഒമ്പതരയ്ക്ക് ഷാജി ഇഡി ഓഫീസിലെത്തി. പത്തോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തിരികെ വരുമ്പോള്‍ പ്രതികരിക്കാം എന്നായിരുന്നു ഷാജിയുടെ മറുപടി.

അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം തുടങ്ങിയത്. ഇതിനിടെയാണ് കോഴിക്കോട് വേങ്ങേരി വില്ലേജിലെ മാലൂര്‍കുന്നില്‍ ഭാര്യയുടെ പേരില്‍ നിര്‍മിച്ച ആഡംബര വീട്ടിലേക്കും അന്വേഷണമെത്തിയത്. അനുവദിച്ചതിലധികം വലിപ്പത്തില്‍ വീട് നിര്‍മിച്ചതായും ആഡംബര നികുതിയുള്‍പ്പെടെ ഒടുക്കിയില്ലെന്നും കണ്ടെത്തി. കോര്‍പറേഷന്‍ അധികൃതര്‍ നടത്തിയ പരിശോധനയിലും കൃത്രിമം വെളിപ്പെട്ടു. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ മുന്‍ പിഎസ്സി അംഗമായ ടി ടി ഇസ്മായിലിനെ രണ്ടുതവണ വിളിച്ചുവരുത്തി.

പ്ലസ്ടു കോഴയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ഉള്‍പ്പെടെയുള്ളവരെയും ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു. കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. തന്റെ പേരിലുള്ള സ്വത്തിന്റെ വരുമാന സ്രോതസ് എന്താണെന്ന് ഷാജിക്കേ അറിയൂ എന്നാണ് ആശ നല്‍കിയിരിക്കുന്ന മൊഴി.

ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാകും ഷാജിയുടെ ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച പതിനൊന്നര മണിക്കൂറാണ് ആശയെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഷാജിയുടെ ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ ഉദ്യോഗസ്ഥര്‍ക്കില്ല. അങ്ങിനെയെങ്കില്‍ രണ്ടുഘട്ടമായി ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...