ചാൾസ് രാജാവിന്‍റെ കിരീടധാരണം ശനിയാഴ്ച ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ബ്രിട്ടനിൽ ചാൾസ് രാജാവിന്‍റെ കിരീടധാരണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ശനിയാഴ്ചയാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ബ്രിട്ടനിലെത്തും. കാന്‍റന്‍ബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പുറത്തുവിട്ടത് പ്രകാരം പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള കാര്യപരിപാടിക്കാണ് ശനിയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബി സാക്ഷിയാകുക. ഭരണകൂട മേധാവിക്കും പ്രത്യേക പങ്കുണ്ടെന്ന് ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകായിരിക്കും ബൈബിൾ വായിക്കുക.

കിരീടധാരണത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് വെള്ളിയാഴ്ച യു.കെയിലെത്തും.ബ്രിട്ടനുമായി ഇന്ത്യയ്ക്ക് ചരിത്രബന്ധമുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. നടി സോനം കപൂർ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ഏക സെലിബ്രിറ്റിയാകും. മുസ്‍ലിം,ഹിന്ദു,സിഖ്, ജൂത പ്രതിനിധികളും ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിലെ പുരോഗിതരും കിരീടധാരണചടങ്ങിൽ പങ്കെടുക്കും. എന്നാൽ 70 വർഷങ്ങൾക്ക് മുൻപ് നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം കാണാൻ എത്തിയത് വൻ ജനാവലിയാണെങ്കിൽ ഇത്തവണ ചാൾസിന്‍റെ സ്ഥാനാരോഹണം കാണാൻ വലിയ വിഭാഗം ജനങ്ങൾക്ക് താല്‍പര്യമില്ല എന്നാണ് റിപ്പോർട്ടുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...