പിണറായി വിജയന്‍ നീറോ ചക്രവര്‍ത്തിയുടെ പുതിയ അവതാരം – ആത്മഹത്യക്കൊരുങ്ങുന്ന ജനങ്ങള്‍ക്ക്‌ വേണ്ടത് കെ റെയില്‍ പദ്ധതിയല്ല ; രൂക്ഷ വിമര്‍ശനവുമായി അഡ്വ.പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്‌ മഹാമാരിയെ തുടര്‍ന്നുണ്ടായ കടക്കെണിയില്‍ കുടുങ്ങി നിരവധിപേര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആയിരക്കണക്കിന് കോടികള്‍ മുടക്കിയുള്ള കെ റെയില്‍ പദ്ധതി ജനങ്ങള്‍ക്ക്‌ ആവശ്യമില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു. കേരളത്തിന്റെ മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍, മറിച്ച് കേരളത്തിന്റെ നീറോ ചക്രവര്‍ത്തിയാണ് സഖാവ് പിണറായി വിജയനെന്നും പഴകുളം മധു പറഞ്ഞു. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയുടെ പുതിയ അവതാരമാണ് പിണറായി വിജയന്‍. പത്തനംതിട്ട മീഡിയാക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പഴകുളം മധുവിന്റെ രൂക്ഷ വിമര്‍ശനം.

ജനങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുവാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക മാത്രമാണ് പോംവഴി. ലോണുകള്‍ മുഴുവനായോ ഭാഗികമായോ എഴുതിത്തള്ളണം. ജീവിതമാര്‍ഗ്ഗം ഇല്ലാതായവര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയില്‍ പലിശരഹിത വായ്പ്പ സബ്സിഡിയോടുകൂടി നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. ആയിരക്കണക്കിന് കോടികള്‍ മുടക്കി നടപ്പിലാക്കുന്ന  കെ റെയില്‍ പദ്ധതിയിലൂടെ കേരളം രണ്ടായി വിഭജിക്കുകയാണ്. ഈ പദ്ധതിക്ക് ചെലവാക്കുന്ന പണം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് നേരിട്ടുനല്കിയാല്‍ പതിനായിരക്കണക്കിനു കുടുംബങ്ങളില്‍ സന്തോഷത്തിന്റെ തിരിനാളം തെളിയും. കൂട്ട ആത്മഹത്യയില്‍ നിന്നും നിരവധി കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിയുമെന്നും അഡ്വ.പഴകുളം മധു പറഞ്ഞു.

വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങള്‍ പട്ടിണിയും കടക്കെണിയും നിമിത്തം ദിവസേന ആത്മഹത്യ ചെയ്യുകയാണ്. വ്യാപാരികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ ദിനംപ്രതി ജീവനൊടുക്കുമ്പോള്‍ ഇതൊന്നും കാണാതെയാണ് പിണറായി വിജയന്‍റെ ഓരോ നീക്കവും. ജനങ്ങളുടെ ക്ഷേമം നടപ്പിലാക്കേണ്ട മുഖ്യമന്ത്രി അധികാര ധൂര്‍ത്ത് നടത്തുകയാണ്. കേരളത്തിലെ ആരോഗ്യമേഖല നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിച്ച പിണറായി വിജയന്‍ ചികിത്സക്ക് ആശ്രയിക്കുന്നത് വിദേശരാജ്യങ്ങളിലെ ആശുപത്രികളെയാണ്. മന്ത്രി വീണാ ജോര്‍ജ്ജിനെയും ആരോഗ്യ വകുപ്പിനെയും മുഖ്യമന്ത്രിക്ക്  തെല്ലും വിശ്വാസമില്ലെന്ന് ഇതിലൂടെ വ്യക്തമാണെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ സാധാരണ ജനങ്ങള്‍ എങ്ങനെ ചികിത്സ തേടുമെന്നും പഴകുളം മധു ചോദിച്ചു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...