എഫ്‌സിആര്‍എ ആശങ്കകള്‍ക്കിടെ ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരണ്‍ റിജിജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എഫ്‌സിആര്‍എ ആശങ്കകള്‍ക്കിടെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് കോഫി വിത്ത് കിരണ്‍ റിജ്ജു എന്ന പരിപാടിയിലാണ് കൂടിക്കാഴ്ച. ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പേരേര ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. എഫ്‌സിആര്‍എ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് തുറന്ന ചര്‍ച്ചക്ക് കിരണ്‍ റിജിജു തയാറായെന്ന് യൂജിന്‍ പേരേര കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ആശങ്ക മന്ത്രിയെ അറിയിച്ചു. ചില നിഗൂഡതകള്‍ ഉണ്ടെന്ന് ആശങ്ക പറഞ്ഞു. കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നു. ആശങ്കകള്‍ മന്ത്രി പരിഗണിക്കുന്നു. ആശങ്കകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിക്കുമെന്ന് പറഞ്ഞു. കൂടിക്കാഴ്ച തുടരുമെന്ന് മന്ത്രി പറഞ്ഞു. ഈ സഭാ സമ്മേളന കാലയളവില്‍ ബില്‍ അവതരിപ്പിക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി – അദ്ദേഹം പറഞ്ഞു.

സഭാ പ്രതിനിധികളുടെ ആശങ്കകള്‍ ഗൗരവമായി പരിഗണിക്കുമെന്ന് കിരണ്‍ റിജിജു പ്രതികരിച്ചു. ഉന്നയിച്ച പരാതികള്‍ എഴുതി എടുത്തു. സംസ്ഥാന ബിജെപി നേതൃത്വത്തോട് ഇലക്ഷനുശേഷം ഇവരുമായി വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രേഖാമൂലം എഴുതി തയാറാക്കി രാജീവ് ചന്ദ്രശേഖരനോട് ദില്ലിയില്‍ എത്താന്‍ ആവശ്യപ്പെട്ടു. ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്കും ഈ ബില്ല് കൊണ്ട് ദോഷമുണ്ടാകില്ല. ക്രമക്കേട് കാണിക്കുന്നവര്‍ക്കെതിരെ നടപടി അത്യാവശ്യമാണ് – അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...