എഫ്-35 വിമാനം വെടിവെച്ചിട്ടതായുള്ള ഇറാന്റെ അവകാശവാദം സ്ഥിരീകരിച്ച് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : എഫ്-35 വിമാനം വെടിവെച്ചിട്ടതായുള്ള ഇറാന്റെ അവകാശവാദം സ്ഥിരീകരിച്ച് അമേരിക്ക. ഇറാൻ്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് വിമാനം വീണത്. ആന്റി എയർക്രാഫ്റ്റ് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. പൈലറ്റ് ഇറാൻ്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ പൈലറ്റിൻ്റെ അവസ്ഥയെപ്പറ്റി വ്യക്തതയില്ലെന്ന് അമേരിക്കൻ അധികൃതർ അറിയിക്കുന്നത്. വിമാനം വീണതിനു ശേഷം അമേരിക്കൻ ഹെലികോപ്ടറുകൾ പൈലറ്റിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. പൈലറ്റ് മരിച്ചിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. പൈലറ്റിനെ പിടികൂടുന്നവർക്ക് പ്രവിശ്യയിലെ ഗവർണർ ഇനാം പ്രഖ്യാപിച്ചു. വിമാനത്തിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. വിമാനത്തിൻ്റെ ടെയ്ൽ ഭാഗത്തിൽ നിന്നാണ് എഫ് 15 ആണെന്ന് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് എഫ്-35 വെടിവച്ചിട്ടതായി ഐആർജിസി അവകാശപ്പെടുന്നത്. എന്നാൽ ആദ്യ അവകാശവാദം അമേരിക്കൻ സൈന്യം നിഷേധിച്ചിരുന്നു.

ഇതിനിടെ ഇറാന്റെ മിസൈൽശേഷി പൂർണമായും ഇല്ലാതാക്കിയെന്നുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി അമേരിക്കൻ ഇന്റലിജൻസ് വിവരങ്ങൾ സി എൻ എൻ പുറത്തുവന്നു. ഇറാന്റെ മിസൈൽ ലോഞ്ചറുകളിൽ പകുതിയും പ്രവർത്തനക്ഷമമാണെന്നും ആയിരക്കണക്കിന് വൺവേ – അറ്റാക്ക് ഡ്രോണുകൾ ഇറാന്റെ കൈവശമുണ്ടെന്നും പശ്ചിമേഷ്യയിൽ മുഴുവൻ നാശം വിതയ്ക്കാൻ അതിനാകുമെന്നുമാണ് ഇന്റലിജൻസ് സ്രോതസ്സുകളെ ഉദ്ധരിച്ച് സി എൻ എൻ റിപ്പോർട്ട് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...