കീഴ്വന്മഴി ഗവ.ജെ.ബി.എസ് സ്‌കൂളിന്റെ 125-ാം വാര്‍ഷികവും അധ്യാപക, പൂര്‍വ്വവിദ്യാര്‍ഥി,രക്ഷാകര്‍ത്തൃ സംഗമവും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കീഴ്വന്മഴി ഗവ.ജെ.ബി.എസിന്റെ 125-ാം വാര്‍ഷികവും അധ്യാപക, പൂര്‍വ്വവിദ്യാര്‍ഥി,രക്ഷാകര്‍ത്തൃസംഗമവും ശനിയാഴ്ച നടക്കും. ഓര്‍മ്മക്കൂട്ട് 2024 എന്ന പേരിലാണ് സ്‌കൂളിന്റെ 125-ാം പിറന്നാള്‍ ആഘോഷിക്കുന്നത്.1899-ല്‍ ആണ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. പാണ്ടനാട് പഞ്ചായത്തിലെ ആദ്യ സ്‌കൂളായ ഇതിൽനിലവില്‍ 44 കുട്ടികളാണ് പഠിക്കുന്നത്. രാവിലെ 9.30-ന് ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജെയിന്‍ ജിനു അധ്യക്ഷയാകും. വൈകിട്ട് മൂന്നിന് പൊതുസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

കൊടിക്കുന്നില്‍ സുരേഷ് എം.പി.മുഖ്യപ്രഭാഷണം നടത്തും. ആഘോഷത്തോടുനുബന്ധി്ച്ച് വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ ഉണ്ടാകുമെന്ന് പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജെയിന്‍ ജിനു, വൈസ് പ്രസിഡന്റ് മനോജ് കുമാര്‍,പ്രഥമാധ്യാപിക ആര്‍.റിജമോള്‍,പി.ടി.എ. പ്രസിഡന്റ് എം.ബി.പ്രദീപ്,പൂര്‍വ വിദ്യാര്‍ഥികളായ സി,എസ്.സുനില്‍കുമാര്‍, എം.കെ.ശശികുമാര്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...