പത്തനംതിട്ട : കർഷകരുടെ കണ്ണീരോപ്പാതെ അധികാരത്തിൽ തുടരുവാൻ ഒരു ഭരണാധികാരികൾക്കും കഴിയില്ല. മോദി ഭരണത്തിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടതാണെന്ന് കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് വേണുഗോപാൽ. അഖിലേന്ത്യാ കിസാൻ സഭ പത്തനംതിട്ട ജില്ലാ ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ കിസാൻസഭ ജില്ലാ പ്രസിഡൻ്റ് ആർ രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. എപി ജയൻ, എൻ രവീന്ദ്രൻ, മുണ്ടപ്പള്ളി തോമസ്, ജിജി ജോർജ്ജ്, ടി മുരുകേഷ്, വികെ പുരുഷോത്തമൻ പിള്ള, അബ്ദുൽ ഷുക്കൂർ, കെ ജയകുമാർ, സി.സി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മോദി ഭരണത്തിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടതാണ് ; കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് വേണുഗോപാൽ
RECENT NEWS
Advertisment