തെലങ്കാന സര്‍ക്കാരും കിറ്റക്സ് ഗ്രൂപ്പും തമ്മില്‍ നിക്ഷേപത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെലങ്കാന സര്‍ക്കാരും കിറ്റക്സ് ഗ്രൂപ്പും തമ്മില്‍ നിക്ഷേപത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു. 2 പദ്ധതികളിലാണ് കരാര്‍. നിക്ഷേപത്തിന് സബ്സിഡി ഉള്‍പ്പെടെയാണ് കിറ്റക്സ് ഗ്രൂപ്പിന് തെലങ്കാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

കിറ്റക്സ് കമ്പനിയിലെ തുടര്‍ച്ചയായ ഉദ്യോഗസ്ഥ പരിശോധനയില്‍ പ്രതിഷേധിച്ചായിരുന്നു കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതി തെലങ്കാനയിലേക്ക് മാറ്റിയത്. കിറ്റെക്സ് എംഡി സാബു എം ജേക്കബ് നേതൃത്വത്തില്‍ ഹൈദരാബാദില്‍ എത്തി ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് തെലങ്കാന വ്യവസായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും സാബു എം ജേക്കബും ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

വാറങ്കല്‍ മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്ക്, ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ നിക്ഷേപ കരാറാണ് ഒപ്പിട്ടത്. മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്കില്‍ 4000 തൊഴിലവസരങ്ങളാണ് കിറ്റക്സിന്റെ വാഗ്ദാനം. എം.ഒ.യു ഒപ്പിടുന്നതിനു മുന്‍പ് തെലങ്കാന വ്യവസായ മന്ത്രി എം.ടി രാമറാവുമായി സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തിയിരുന്നു. തെലങ്കാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എം.ടി രാമറാവു ഉറപ്പുനല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി ആരംഭിക്കുമെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...