കിഴക്കമ്പലത്തെ സംഘർഷത്തിൽ അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധം ? അന്വേഷിക്കാൻ കേന്ദ്രസംഘം എത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കിഴക്കമ്പലത്ത് പോലീസിനുനേരെ ആക്രമണം നടത്തിയതിന് അറസ്റ്റിലായവര്‍ക്കു ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ കേന്ദ്ര ഇന്റലി‍ജന്‍സ് സംഘം സ്ഥലത്തെത്തി. ഉത്തര – കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് അക്രമികള്‍ എന്നതിനാല്‍ ഇവര്‍ക്കിടയില്‍ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് അന്വേഷണം. സംഭവത്തെ നിസാരവത്ക്കരിച്ച്‌ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനു തിരിച്ചടിയാണ് കേന്ദ്ര ഇന്റലി‍ജന്‍സ് സംഘത്തിന്റെ ഇടപെടല്‍.

2018 ല്‍ ഇതര സംസ്ഥാന തൊഴിലാളികളായി കേരളത്തിലെത്തിയ മൂന്ന് ബോഡോ തീവ്രവാദികളെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തിരുന്നു. അസം സ്വദേശികളെയാണ് മണ്ണൂരില്‍ വെച്ച്‌ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. അസമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളായ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അസം പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പെരുമ്പാവൂര്‍ മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് കമ്പനി വളഞ്ഞാണ്‌ ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് അന്ന് കഞ്ചാവും പിടിച്ചെടുത്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ പരസ്പരം ആക്രമിച്ചത് വംശീയ ആക്രമണമാണോ എന്നായിരുന്നു കേന്ദ്ര സംഘം ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്നത്. വിവിധ സംസ്ഥാനക്കാര്‍ക്കിടയിലെ വൈരമോ, ജാതി വൈരമോ ഉണ്ടോ എന്നു പരിശോധിച്ചെങ്കിലും ആക്രമണം നടത്തിയ ഇരു ചേരിയിലും എല്ലാ വിഭാഗത്തിലുള്ള ആളുകള്‍ ഉണ്ടായിരുന്നു എന്നു കണ്ടെത്തി.

ഇതോടെ വംശീയ അതിക്രമ സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. പതിവായി മദ്യപിക്കുന്ന കിഴക്കമ്പലത്തെ തൊഴിലാളികള്‍ ഇവര്‍ ലഹരി ഉപയോഗിച്ച്‌ അക്രമാസക്തരായതു തന്നെയാണ് എന്നതില്‍ കവിഞ്ഞ് മറ്റൊന്നും നിലവില്‍ കണ്ടെത്തിയിട്ടില്ല. പ്രതികള്‍ക്ക് രൂപസാമ്യമുള്ളതും ഹിന്ദിക്കു പകരം പ്രാദേശിക ഭാഷയില്‍ മാത്രം സംസാരിക്കുന്നതും അന്വേഷണ സംഘങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. കേരളം തീവ്രവാദികളുടെ ഒളിത്താവളമായി മാറുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ശരിവെയ്‌ക്കും വിധത്തിലാണ് അടുത്ത കാലത്തായി സംസ്ഥാനത്തുണ്ടാകുന്ന സംഭവവികാസങ്ങൾ. ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...