Wednesday, July 2, 2025 5:22 pm

കിറ്റെക്‌സ് അക്രമസംഭവം ; ലേബര്‍ കമ്മിഷണര്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ മാനേജ്‌മെന്റിനെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കിറ്റെക്‌സ് അക്രമസംഭവത്തില്‍ ലേബര്‍ കമ്മിഷണര്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ മാനേജ്‌മെന്റിനെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. അക്രമം നടന്ന് ഏതാനും ദിവസങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു ലേബര്‍ കമ്മിഷണര്‍ ഡോ.എസ്.ചിത്ര നേരിട്ടെത്തി പരിശോധന നടത്തിയത്. കമ്പനിയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തൊഴില്‍ വകുപ്പിന്റെ കഴിഞ്ഞ ജൂലൈയിലെ കണക്ക് പ്രകാരം 1700 ല്‍ അധികം അതിഥി തൊഴിലാളികള്‍ കിറ്റെക്‌സ് കമ്പനിയിലുണ്ട്. എന്നാല്‍ കമ്പനി നിലവില്‍ പറയുന്നത് 500 പേര്‍ മാത്രമെന്നാണ്. ഈ കണക്കുകളില്‍ വ്യക്തത വരുത്താന്‍ രേഖകള്‍ ഉള്‍പ്പടെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. കിറ്റെക്‌സിലെ തൊഴിലാളികള്‍, സ്ഥലത്തെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്നു കമ്മിഷണര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കുന്നത്തുനാട് എംഎല്‍എ ശ്രീനിജന്റെ ആക്ഷേപങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കിറ്റക്‌സിനെതിരെ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്. പുരുഷ – വനിത ലേബര്‍ ക്യാമ്പുകളില്‍ എത്തിയ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച രേഖകളും പരിശോധിച്ചു. തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ച ക്യാമ്പിലാണ് തൊഴില്‍ വകുപ്പ് പരിശോധന നടത്തിയത്. ഇവിടെയുള്ള തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ലേബര്‍ കമ്മീഷണര്‍ ഇവരെ കൂട്ടമായി പാര്‍പ്പിച്ചിരുന്ന മുറികളിലെ ജീവിത സാഹചര്യവും വിലയിരുത്തി. തുടര്‍ന്ന് ഫാക്ടറിക്ക് മുകള്‍ നിലയിലുള്ള വനിതാ ഹോസ്റ്റലിലും പരിശോധന സംഘമെത്തി.

അതേസമയം അക്രമസംഭവങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘവും കിറ്റെക്‌സ് ഓഫീസിലെത്തി ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. കിഴക്കമ്പലത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പോര് മുറുകിയിരുന്നു. സംഭവത്തിന്റെ പേരില്‍ കിറ്റെക്‌സിനേയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാന്‍ മുന്നണികള്‍ മത്സരിക്കുകയാണെന്നാരോപിച്ച്‌ കിറ്റെക്‌സ് എംഡി തന്നെ രംഗത്തെത്തി. എന്നാല്‍ അതിഥിത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി കിറ്റെക്‌സും ട്വന്റി ട്വന്റിയും വിലപേശുകയാണെന്നാണ് പ്രത്യാരോപണം. അതിഥിത്തൊഴിലാളികളെ രാഷ്ട്രീയമായും അല്ലാതെയും കിറ്റെക്‌സ് ഉപയോഗിക്കുന്നു എന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

കിറ്റെക്‌സ് എംഡി തൊഴിലാളികളെ ന്യായീകരിച്ച്‌ രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വ്യാഖ്യാനിക്കുന്നു. ഇതിനിടെ കിഴക്കമ്പലം സംഭവത്തെ ഇടതു മുന്നണിയുടെ രാഷ്ട്രീയ വീഴ്ചയായി അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതിഥിത്തൊഴിലാളുകളുടെ ഡേറ്റാ ബാങ്ക് പോലും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇക്കൂട്ടത്തിലുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതിനിടെയാണ് തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കൈയിലെത്തുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചെല്ലാനം ടെട്രാപോഡ് കടൽഭിത്തി : 306 കോടിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അംഗീകാരം ലഭിച്ചുവെന്ന്...

0
ചെല്ലാനം: ചെല്ലാനം തീരത്ത് 306 കോടി രൂപയുടെ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം...

വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബി മാത്യു സോമതീരം...

0
ഷാർജ : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി)...