കോ​ഡൂ​രി​ല്‍ വാ​ഹ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യി 80 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ല്‍​പ​ണം ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യില്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : കോ​ഡൂ​രി​ല്‍ വാ​ഹ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യി 80 ല​ക്ഷ​ത്തി​ന്റെ കു​ഴ​ല്‍​പ​ണം ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ മു​തു​കു​ളം സ്വ​ദേ​ശി​ക​ളാ​യ വെ​ള്ള​ശ്ശേ​രി മ​ണ്ണ​ല്‍ വീ​ട്ടി​ല്‍ അ​ജി ജോ​ണ്‍​സ​ണ്‍ (32), ‘ര​മ്യ​ഭ​വ​നം’ വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (26) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ ജോ​ബി തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്. ന​വം​ബ​ര്‍ 26ന്​ ​നാ​ല്​ വാ​ഹ​ന​ങ്ങ​ളി​ലാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന​യെ​ത്തി​യാ​ണ് കു​ഴ​ല്‍​പ​ണം ക​ട​ത്തു​ക​യാ​യി​രു​ന്ന വാ​ഹ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ര്‍​ന്ന​ത്. അ​ജി ജോ​ണ്‍​സ​ണ്‍ ആ​ല​പ്പു​ഴ​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്ന്​ വ​ധ​ശ്ര​മ​മ​ട​ക്കം 15ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ള്‍ അ​ടു​ത്തി​ടെ ചി​ല ത​മി​ഴ് പ​ട​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്ന​താ​യും പോ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ചു. ര​ഞ്ജി​ത്തും വ​ധ​ശ്ര​മം, വാ​ഹ​നം മോ​ഷ​ണം ഉ​ള്‍​​പ്പെ​ടെ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

തൃ​ശൂ​ര്‍ ഒ​ല്ലൂ​രി​ല്‍ ഒ​രു​കോ​ടി ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ജ​യി​ലി​ലാ​യ പ്ര​തി​ക​ളും വ​ധ​ശ്ര​മ​ത്തി​ന് പി​ടി​യി​ലാ​യ അ​ജി ജോ​ണ്‍​സ​ണും ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്. അ​ജി ജോ​ണ്‍​സ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍​നി​ന്നു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് എ​ത്തി​യ​ത്. സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി സ​തീ​ഷ്, മ​ങ്ക​ട ബി​ജേ​ഷ്, തി​രൂ​ര​ങ്ങാ​ടി​യി​ലെ നൗ​ഷാ​ദ്, മു​സ്ത​ഫ എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. ക​വ​ര്‍​ച്ച​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ സം​ഘ​ത്ത​ല​വ​ന്‍ നി​ല​മ്പൂര്‍ സ്വ​ദേ​ശി സി​റി​ല്‍ മാ​ത്യു ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. എ​സ്.​ഐ അ​മീ​റ​ലി, ഗി​രീ​ഷ് പി ​സ​ഞ്ജീ​വ്, പി. സ​ലീം, കെ.ദി​നേ​ശ്, ആ​ര്‍.ഷ​ഹേ​ഷ്, സി.ര​ജീ​ഷ് ജ​സീ​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...