തിരുവനന്തപുരം : സംസ്ഥാനം നിക്ഷേപസൗഹൃദമല്ലെന്ന് കിറ്റക്സ് പ്രചരിപ്പിക്കുന്നത് ദ്രോഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത്തരം പ്രചരണങ്ങൾ നടത്തുന്നതിൽ നിന്ന് അവരുടെ മാനേജ്മെന്റ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവാക്കളോട് ചെയ്യുന്ന ക്രൂരതയാണിത്. സർക്കാർ കിറ്റക്സുമായുള്ള പ്രശ്നം പരിഹരിക്കണം. സംസ്ഥാനം വ്യവസായസൗഹൃദമാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കിറ്റക്സിനെതിരെ പിണറായിക്കൊപ്പം കോണ്‍ഗ്രസും ; കേരളം നിക്ഷേപസൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുന്നത് ദ്രോഹം – വി.ഡി സതീശൻ
RECENT NEWS
Advertisment