വിദേശ നിര്‍മ്മിത വ്യാജമദ്യവുമായി നീലേശ്വരത്ത് യുവമോര്‍ച്ച നേതാവും എബിവിപി, ബിജെപി പ്രവര്‍ത്തകരും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നീലേശ്വരം : വിദേശ നിര്‍മ്മിത വ്യാജമദ്യവുമായി നീലേശ്വരത്ത് യുവമോര്‍ച്ച നേതാവും എബിവിപി, ബിജെപി പ്രവര്‍ത്തകരും പിടിയിലായി. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ശ്രീകുമാര്‍ ചാത്തമത്ത് (35), വട്ടപൊയ്യിലിലെ എബിവിപി പ്രവര്‍ത്തകന്‍ അശ്വിന്‍ (19) എന്നിവരാണ് പിടിയിലായത്. ചാത്തമത്ത് പൂവാലംകൈ റോഡില്‍ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്.

യുവമോര്‍ച്ച നേതാവായ ശ്രീകുമാര്‍ കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച്‌ പരാജയപ്പെട്ടിരുന്നു. ഇവര്‍ കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നും നീലേശ്വരത്തേക്ക് കടത്തിയ നൂറോളം മദ്യക്കുപ്പികള്‍ ചാത്തമത്ത് കുന്നിന്‍ പ്രദേശത്ത് സൂക്ഷിച്ചിരുന്നു. മദ്യക്കുപ്പികള്‍ വെള്ള സ്വിഫ്റ്റ് കാറില്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിനിടയിലാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. പിടിയിലായ ശേഷം ഇവരുടെ ഫോണ്‍വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാഹിയില്‍നിന്നും കടത്തിക്കൊണ്ടുവരുന്ന മറ്റൊരു വാഹനം കൂടി കാര്യങ്കോട് വെച്ച്‌ പിടികൂടിയിരുന്നു. ഇതില്‍ മാവുങ്കാല്‍ സ്വദേശി മനുരാജ്, സുമേഷ് എന്നി സംഘപരിവാറുകാരും പിടിയിലായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...