നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. പ്രിയങ്കയെന്ന​ യുവതിയാണ് മൂന്നര ലക്ഷം രൂപക്ക്​ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. നാഷനല്‍ കമ്മീഷന്‍ ഫോര്‍ ​പ്രൊട്ടക്ഷന്‍ ​ഓഫ്​ ചൈല്‍ഡ്​ റൈറ്റ്​സ്​ അധ്യക്ഷന്‍ പ്രിയാങ്ക്​ കനൂ​ങ്കോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് യുവതി പിടിയിലായത്​.

രക്ഷപെടുത്തിയ കുട്ടിയെ ചില്‍ഡ്രന്‍സ്​ ഹോമിലാക്കി. കുഞ്ഞിനെ ആവശ്യമായ യുവതിയുടെ സഹോദരന്‍ എന്നാണ്​ പ്രിയാങ്ക് യുവതിയെ​ പരിചയപ്പെടുത്തിയത്​. തുടര്‍ന്ന് പ്രിയാങ്കിന്റെ ഔദ്യോഗിക മൊബൈലില്‍ വിളിച്ച യുവതി പെണ്‍കുട്ടിയെ മൂന്നര ലക്ഷം രൂപക്ക്​ വില്‍ക്കാമെന്ന്​ അറിയിക്കുകയായിരുന്നു. മുന്‍കൂറായി 25000 രൂപ നല്‍കണമെന്ന്​ അവര്‍ അറിയിച്ചു.

ബാക്കി തുക കുട്ടിയെ കൈമാറിയശേഷം നല്‍കിയാല്‍ മതിയെന്നാണ്​ യുവതി പറഞ്ഞത്​. പശ്ചിം വിഹാറിലുള്ള സായി ബാബ ക്ഷേത്രത്തില്‍ എത്താന്‍​ യുവതി പ്രിയാങ്കിനോട്​ ആവശ്യപ്പെട്ടു. പ്രിയങ്ക എന്ന പേരിലുള്ളയാളുടെ ഗൂഗിള്‍ പേ അക്കൗണ്ട്​ വിവരങ്ങളും കൈമാറി. ഡല്‍ഹി പോലീസ്​ സംഘത്തിനൊപ്പമാണ്​ പ്രിയാങ്ക്​ സ്​ഥലത്തെത്തിയത്​. തുടര്‍ന്നായിരുന്നു അറസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമ്പഴ പാലത്തിനോട്‌ ചേര്‍ന്ന് നിര്‍മ്മാണം ആരംഭിച്ച സമാന്തര നടപ്പാലം പാതി വഴിയില്‍

0
കുമ്പഴ : വീതി കുറവായ കുമ്പഴ പാലത്തിനോട്‌ ചേര്‍ന്ന് നിര്‍മ്മാണം ആരംഭിച്ച...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ആംബുലൻസ് കൈമാറി

0
കോഴഞ്ചേരി : കോഴഞ്ചേരി ഗവ: ജില്ലാ ആശുപത്രിക്ക് മുത്തൂറ്റ് മർക്കൻ്റയിൽ...

വെണ്ണിക്കുളത്ത് നടന്ന വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

0
തിരുവല്ല : കഴിഞ്ഞദിവസം തിരുവല്ല വെണ്ണിക്കുളം മുതുപാലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി...