ജാമ്യാപേക്ഷ നല്‍കിയില്ല ; സാബു ജേക്കബ് കേസില്‍ പിന്നോട്ടു മാറുമ്പോള്‍ നിരപരാധികള്‍ അഴിക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രിസ്‌മസ്‌ രാത്രിയില്‍ പോലീസിനെ വളഞ്ഞിട്ട്‌ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായ ‘നിരപരാധി’കളെ കൈവിട്ട്‌ കിറ്റെക്‌സ്‌ ഉടമ സാബു ജേക്കബ്. രണ്ടു കേസുകളിലായി പൊലീസ്‌ 174 കിറ്റെക്‌സ്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ 24 പേര്‍ മാത്രമാണ്‌ പ്രതികളെന്നാണ്‌ സാബു പറഞ്ഞത്‌. മറ്റുള്ളവര്‍ നിരപരാധികളാണെന്ന്‌ വാര്‍ത്താസമ്മേളനം വിളിച്ച്‌ പറഞ്ഞെങ്കിലും ജാമ്യാപേക്ഷ നല്‍കാന്‍പോലും രണ്ടാഴ്‌ചയായിട്ടും തയ്യാറായില്ല. ജാമ്യം കിട്ടണമെങ്കില്‍ ആളൊന്നിന്‌ 12 ലക്ഷത്തിലേറെ രൂപ കെട്ടിവയ്‌ക്കണമെന്ന്‌ വന്നതോടെയാണ്‌ സാബു ജേക്കബ്‌ സ്വന്തം സ്ഥാപനത്തിലെ ‘നിരപരാധി’കളെ കൈവിട്ടത്‌.

കിറ്റെക്‌സില്‍ പോലീസിന്‌ നേരെയുണ്ടായ കലാപത്തിനുപിന്നാലെ ലേബര്‍ ക്യാമ്പുകളില്‍ പോലീസ്‌ റെയ്‌ഡ്‌ തുടങ്ങിയപ്പോഴാണ്‌ സാബു ജേക്കബ് നിരപരാധി വാദവുമായി രംഗത്തെത്തിയത്‌. ആക്രമണത്തില്‍ പങ്കെടുത്ത 24 പേരെ സിസിടിവി പരിശോധിച്ച്‌ കണ്ടെത്തിയെന്നും അവകാശപ്പെട്ടു. എന്നാല്‍, കിറ്റെക്‌സ്‌ പരിസരത്ത്‌ ആക്രമണം നേരിട്ട പോലീസും അതിന്‌ സാക്ഷിയായ നാട്ടുകാരും മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. അറസ്‌റ്റിലായ മുഴുവന്‍പേരും ജാമ്യമില്ലാ വകുപ്പുകളില്‍ ജയിലിലായതോടെ സാബു ജേക്കബ് മിണ്ടാതായി.

പോലീസിനെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ച്‌ കലാപത്തിന്‌ ശ്രമിച്ചതിനുമായി രണ്ടു കേസുകളാണ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പോലീസിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 51 പ്രതികളാണുള്ളത്‌. പൊതുമുതല്‍ നശിപ്പിച്ച കേസിലും ഇവര്‍ പ്രതികളാണ്‌. പൊതുമുതല്‍ നശിപ്പിക്കുന്നത്‌ തടയാനുള്ള നിയമപ്രകാരം (പിഡിപിപി ആക്‌റ്റ്‌) നശിപ്പിച്ച പൊതുമുതലിന്‌ തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ. കലാപത്തിന്റെ ഭാഗമായി 12.05 ലക്ഷം രൂപയുടെ പൊതുമുതല്‍ കിറ്റെക്‌സ്‌ തൊഴിലാളികള്‍ നശിപ്പിച്ചതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഒരു പോലീസ് ജീപ്പിന്‌ തീയിട്ടതിനുപുറമെ രണ്ടെണ്ണം തല്ലിത്തകര്‍ത്തു. വയര്‍ലസ്‌ സെറ്റുകളും ടാബുകളും നശിപ്പിച്ചു. ഈ സാഹചര്യത്തില്‍, പ്രതികളെ പുറത്തിറക്കാന്‍ കോടികള്‍തന്നെ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടിവരും. അതോടെ ‘നിരപരാധി’കള്‍ക്കുവേണ്ടിയുള്ള വാദം അവസാനിപ്പിച്ചിരിക്കുകയാണ്‌ സാബു ജേക്കബ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...