കിറ്റെക്സ് വിഷയം ശ്രദ്ധയിൽപ്പെട്ടില്ല – പ്രതികരിക്കേണ്ടത് സംസ്ഥാന സർക്കാർ : യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കിറ്റെക്സ് കമ്പനിയുമായുള്ള തർക്കങ്ങളും അവരുടെ പരാതികളും തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും യെച്ചൂരി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

പോളിറ്റ് ബ്യൂറോ യോഗം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാഥമിക അവലോകനം മാത്രമാണ് നടത്തിയത്. വിശദമായ ചർച്ചകളിലേക്ക് ഇനിയും കടക്കാനിരിക്കുന്നതേയുള്ളൂ. റഫാൽ ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന മുൻ നിലപാടിൽ സിപിഎം ഇപ്പോഴും ഉറച്ചു നിൽക്കുന്നു. റഫാൽ ഇടപാടിലെ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം.

നിലവിൽ പുറത്തുവന്ന തെളിവുകൾ മുൻ ആരോപണങ്ങളെ ശരി വെയ്ക്കുന്നതാണ്. ഓഡിനൻസ് ഫാക്ടറികളിൽ സമരം നിരോധിച്ച കേന്ദ്ര സർക്കാർ ഓർഡിനൻസ് പിൻവലിക്കണമെന്നും ഇന്ധന വില വർധനവിൽ ശക്തമായ പ്രതിഷേധം കേന്ദ്ര സർക്കാരിനെതിരെ തുടരുമെന്നും യെച്ചൂരി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...