കിവീസ് ഡ്രൈവിംഗ് സീറ്റില്‍ ; പൂനെ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്

For full experience, Download our mobile application:
Get it on Google Play

പൂനെ : ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ലീഡ് 200നോട് അടുക്കുന്നു. പൂനെയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് ലീഡ് 188 റണ്‍സാക്കി ഉയര്‍ത്തി. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട് ന്യൂസിലന്‍ഡ്. ടോം ലാതം (37), രചിന്‍ രവീന്ദ്ര (7) എന്നിവരാണ് ക്രീസില്‍. നേരത്തെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259നെതിരെ ഇന്ത്യ 156ന് എല്ലാവരും പുറത്താവുകയായിരുന്നു. 103 റണ്‍സിന്റെ ലീഡാണ് കിവീസ് ഒന്നാം ഇന്നിഗ്‌സില്‍ നേടിയത്.

ഏഴ് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ അത്ര നല്ലതായിരുന്നില്ല കിവീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 36 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡെവോണ്‍ കോണ്‍വെ (17) മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു കോണ്‍വെ. മൂന്നാമതെത്തിയ വില്‍ യംഗിനെ (23) അശ്വിനും വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ, 38 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. 30 റണ്‍സ് വീതം നേടിയ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ....

അമേരിക്ക-ഇറാൻ പോരാട്ടം കത്തുന്നു; വെല്ലുവിളികൾ അതിജീവിക്കാൻ ട്രംപിന് മുന്നിലുള്ളത് മൂന്ന് ബദൽ മാർഗ്ഗങ്ങൾ

0
വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പോരാട്ടം' ഇനിയും...

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....