കൊച്ചി : വധശ്രമം, സര്‍ക്കാരിന് 12 ലക്ഷത്തോളം രൂപ നഷ്ടം കിഴക്കമ്പലം സംഘര്‍ഷത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറെ വധിക്കാനാണ് അക്രമി സംഘം ശ്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. എസ്എച്ച്ഒ അടക്കമുള്ള പോലീസിനെ വധിക്കാന്‍ ശ്രമിച്ചത് 50 ലേറെ പേരാണ്. കല്ല്, മരവടി, മാരകയുധങ്ങള്‍ ഉപയോഗിച്ച് പോലീസുകാരെ ആക്രമിച്ചു. ജീപ്പുകള്‍ തകര്‍ത്തതടക്കം സര്‍ക്കാരിന് 12 ലക്ഷത്തിന്റെ നഷ്ടമുണ്ട്. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കിഴക്കമ്പലത്ത് കിറ്റെക്‌സ് ജീവനക്കാരായ ഇതരസംസ്ഥാനക്കാര്‍ പോലീസിനെ ആക്രമിച്ചതില്‍ 156 പേരും അറസ്റ്റില്‍. കസ്റ്റഡിയിലുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. 25 പേരെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്.
വധശ്രമം, സര്‍ക്കാരിന് 12ലക്ഷത്തോളം രൂപ നഷ്ടം കിഴക്കമ്പലം സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട്
- Advertisment -
Recent News
- Advertisment -
Advertisment