സിപിഎമ്മിന് ജമാഅത്തെ ഫോബിയയാണെന്ന് എം.ഐ അബ്ദുല്‍ അസീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിപിഎമ്മിന് ജമാഅത്തെ ഫോബിയയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. തങ്ങളെ എതിര്‍ക്കുന്നവരിലെല്ലാം ജമാഅത്തിന്റെ ആത്മാവിനെ കാണുന്ന അവസ്ഥയിലാണ് സിപിഎം. തങ്ങളെ പിന്തുണക്കാതായതോടെ ജമാഅത്തെ ഇസ്‌ലാമിയില്‍ വര്‍ഗീയത കാണുകയാണ് സിപിഎമ്മെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. ജമാഅത്ത് വിമര്‍ശനം ജമാഅത്ത് ഫോബിയയിലേക്ക് വഴിമാറുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 മേയില്‍ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം എന്ന പ്രമേയത്തില്‍ 2022 മെയ് 21, 22 തിയ്യതികളില്‍ എറണാകുളത്താണ് സംസ്ഥാന സമ്മേളനം. പ്രഖ്യാപന സമ്മേളനം പൗരത്വ പ്രക്ഷോഭ നേതാവ് മൗലാന താഹിര്‍ മദനി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഴുമറ്റൂരിൽ തെരുവുനായ ശല്യം അതിരൂക്ഷം : നായ ശല്യത്തിന് കാരണം മാലിന്യങ്ങള്‍

0
മല്ലപ്പള്ളി : എഴുമറ്റൂർ വായനശാല ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു....

നിർണായക നേട്ടവുമായി സ്വകാര്യ മേഖലയിലെ ഇന്ത്യൻ കമ്പനി ; ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

0
നിർണായക നേട്ടം കൈവരിച്ച് രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖല. ഹൈദരാബാദ്...

കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം : വ്യോമപാത അടച്ചു ; വിമാന സർവീസുകൾ...

0
കുവൈത്ത് സിറ്റി : ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് കുവൈത്തിൽ വ്യോമപാത താൽക്കാലികമായി...

തന്റെ വാദം കേൾക്കണം ; വഖഫ് ബോർഡ് കേസിൽ തടസ്സ ഹർജിയുമായി ഷോൺ ജോർജ്

0
ദില്ലി: കേരള വഖഫ് ബോർഡ് കേസിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ...