Tuesday, April 16, 2024 8:38 pm

കിറ്റെക്സ് ജീവനക്കാര്‍ പോലീസിനെ ആക്രമിച്ച സംഭവം ; ഉടമയും പ്രതിക്കൂട്ടിലാകുo

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കിറ്റെക്സ് ജീവനക്കാര്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കമ്പനി ഉടമയും പ്രതിക്കൂട്ടിലാകുo. കമ്പനിയും പരിസര പ്രദേശങ്ങളും പോലീസിന് പോലും കടന്നു ചെല്ലാന്‍ കഴിയാത്ത പ്രത്യേക സാമ്രാജ്യമാക്കി ഉടമ മാറ്റിയെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പോലീസിന്റെയും തൊഴില്‍ വകുപ്പിന്റെയും പരിശോധനകള്‍ക്ക് എതിരെ എം ഡി സാബു ജേക്കബ് സ്വീകരിച്ച ശക്തമായ എതിര്‍പ്പ് ക്രിമിനല്‍ പശ്ചാത്തലമുള്ള ചില ജീവനക്കാര്‍ക്ക് വളമായി മാറുകയായിരുന്നു.

Lok Sabha Elections 2024 - Kerala

അയ്യായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കിറ്റെക്സ് കമ്പനിയില്‍ തൊഴിലെടുക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. ഇത് സംബന്ധിച്ച്‌ ആധികാരികമായ ഒരു കണക്കും തൊഴില്‍ വകുപ്പിന്റെ കൈയ്യിലോ പോലീസിന്റെ കൈയ്യിലോ ഇല്ല. ഇതിനായി തൊഴില്‍ വകുപ്പ് നടത്തിയ പരിശോധന രാഷ്ട്രീയ വിവാദമാക്കി കമ്പനി ഉടമ മാറ്റി. കേരളം വ്യവസായ സൗഹൃദ മല്ലെന്നുള്ള കിറ്റെക്സ് ഉടമയുടെ വിമര്‍ശനം ഇത്തരം പരിശോധനകളുടെ പേരിലായിരുന്നു.

പി വി ശ്രീനിജന്‍ എം എല്‍ എ അയ്യായിരത്തിലധികം വരുന്ന അന്യസംസ്ഥാന
തൊഴിലാളികള്‍ക്കും കമ്പനി വാസസ്ഥലം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സ്ഥലങ്ങള്‍ പ്രത്യേക സാമ്രാജ്യങ്ങളാണെന്ന പരാതി നാട്ടുകാര്‍ക്ക് മുന്‍പ് തന്നെയുണ്ട്. കമ്പനി മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് എല്ലാം. മയക്കുമരുന്നും മദ്യവും ഇത്തരം ക്യാമ്പുകളില്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു എന്ന പരാതി നാട്ടുകാര്‍ക്കുണ്ട്.

നാട്ടുകാരന്‍ പോലീസിനോ തൊഴില്‍ വകുപ്പിനോ ഇത്തരം സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ കഴിയാത്ത സാഹചര്യം കമ്പനി മുതലാളി സമ്മര്‍ദ്ദ തന്ത്രത്തിലൂടെ ഒരുക്കി. അധികൃതര്‍ പരിശോധനക്ക് മുതിര്‍ന്നാല്‍ കേരളം വ്യവസായ സൗഹൃദമല്ലെന്ന വിമര്‍ശനവുമായി മുതലാളി കളത്തിലിറങ്ങും. സമ്മര്‍ദ്ദം ഫലച്ചില്ലെങ്കില്‍ കോടതി കയറും. വിവാദം ഒഴിവാക്കാന്‍ അധികൃതരും പോലീസും തുടര്‍ നടപടിയില്‍ നിന്നും പിന്‍വാങ്ങും.

കമ്പനി ഉടമ ഒരുക്കിയ ഈ സംരക്ഷണ കവചമാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ചില തൊഴിലാളികളുടെ പിന്‍ബലം. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമായി ഉണ്ടെങ്കിലും ഒറ്റപ്പെട്ട ക്രൈമുകള്‍ അല്ലാതെ ഇത്ര സംഘടിതമായ ഒരാക്രമണം മറ്റൊരിടത്തും ഉണ്ടായിട്ടില്ല. നാട്ടുകാരും പോലീസും കിറ്റെക്സ് കമ്പനിയെയും ഉടമയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ് .

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗൂഗിൾ പേ ശബ്ദം കേട്ടില്ല , തർക്കത്തിൽ ഇടപെട്ട നാട്ടുകാരന് കുത്തേറ്റ സംഭവം ;...

0
കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്നതിനെ തുടർന്ന് ഉണ്ടായ...

ഹേമമാലിനിയ്‌‌‌ക്കെതിരായ മോശം പരാമർശം ; രണ്‍ദീപ് സുര്‍ജെവാലയ്ക്ക് വിലക്ക്

0
നൃൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയ്ക്ക് തിരഞ്ഞെടുപ്പ്...

കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
നിയോഗിച്ച് ഉത്തരവായി പോസ്റ്റല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സ്വീകരിക്കുന്നതിന് ഓഫീസര്‍മാരെ നിയമിച്ച് വരണാധികാരിയും...