കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ കിഴക്കുപുറം ഏലായിൽ കൊയ്ത്തുത്സവം നടത്തി. ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘവും ഷിജു മോഡിയിലും കൃഷി ചെയ്ത പാടശേഖരങ്ങളിൽ ആണ് കൊയ്തുത്സവം നടത്തിയത്.
കോന്നി എം.എൽ.എ കെ യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോടിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോമസ് കാലായിൽ, ജോയ്‌സ് എബ്രഹാം, കൃഷി ഓഫീസർ ജ്യോതി ലക്ഷ്മി, റോബിൻ കാരാവള്ളിൽ, ബിനു കെ എസ്, സിജോ അട്ടച്ചാക്കൽ, രാജേഷ് പേരങ്ങാട്ട്, പാടശേഖരസമിതി പ്രസിഡന്റ് വിൽസൺ, ദാനിക്കുട്ടി എന്നിവർ പങ്കെടുത്തു. പത്തനംതിട്ട പാക്കനാർ കലാസമിതിയിലെ കലാകാരൻമാർ കൊയ്തുപാട്ടുകളും അവതരിപ്പിച്ചു.