തിരുവനന്തപുരം : ഉപദേശിക്കാം എന്നാല്‍ വിമര്‍ശിക്കേണ്ട എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം അധികാരത്തെയും പറ്റി ഇത്ര പരിഹാസ്യവും ദയനീയവുമായ ധാരണയുള്ളയാള്‍ എങ്ങനെ ഗവര്‍ണ്ണറായിരിക്കുന്നു എന്നതാണ് വിഷയമെന്നും കെ ജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
തന്നിഷ്ടപ്രകാരം മന്ത്രിമാരെ പുറത്താക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നതും കെ ജെ ജേക്കബ് പറയുന്നതും തമ്മില്‍ ഫലത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. അതില്‍ ചര്‍ച്ചയുമില്ല. വിഷയം ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം അധികാരത്തെയും പറ്റി ഇത്ര പരിഹാസ്യവും ദയനീയവുമായ ധാരണയുള്ളയാള്‍ എങ്ങിനെ ഗവര്‍ണ്ണറായിരിക്കുന്നു എന്നതാണ്.





























