കെ.കെ. നായർ വിശുദ്ധി വരിച്ച ജനപ്രതിനിധി : മന്ത്രി വീണാ ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിയമസഭാ അംഗമെന്ന നിലയിൽ വിശുദ്ധി വരിച്ച ജനപ്രതിനിധിയാണ് കെ.കെ നായരെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കെ കെ നായരുടെ 95ാം ജന്മദിനാചരണം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കെ.കെ നായർ ചെയ്ത വികസനങ്ങൾ ജനങ്ങള്‍ മറന്നു പോയിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് കേരളജനവേദി പോലുള്ള സംഘടനകൾ അദ്ദേഹത്തെ ഓർക്കുന്നതെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ ആനപ്പാറ- ജുമാ മസ്ജിദ് – മുക്കുഴി പാലം വഴി – പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന് കെ.കെ നായരുടെ നാമകരണം നൽകണമെന്നുള്ള ജനവേദിയുടെ ആവശ്യം സ്വാഗതാർഹമാണ്. ഈ റോഡിന്റെ നിർമ്മാണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്നും അവർ പറഞ്ഞു.

കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി. കേരള ജനവേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ അംബിക വേണു, ആൻസർ മുഹമ്മദ്, ബിബിൻ ബേബി, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടുർ, പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ്, അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ഷബീർ അഹമ്മദ്, ദിനേശ്.ബി.നായർ, റ്റി.വി. മിത്രൻ, കെ.ആർ. അശോക് കുമാർ, ശശികുമാർ തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....