ആഴക്കടൽ കാഴ്ചകളുടെ വിസ്മയ ലോകം സിഎംഎഫ്ആർഐ പ്രദർശനത്തിൽ കൗതുകമായി ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആഴക്കടൽ കാഴ്കളുടെ വിസ്മയ ലോകം തുറന്നിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപൺ ഹൗസ് പ്രദർശനം. കടലിലെ ഭീമനായ ബ്രൈഡ്‌സ് തിമിംഗലത്തിന്റെ 14 മീറ്റർ നീളമുള്ള അസ്ഥികൂടം പ്രദർശിപ്പിച്ച മറൈൻ മെഗാഫോണ മ്യൂസിയമായിരുന്നു പ്രധാന ആകർഷണം. കടലിൽ തിമിംഗലങ്ങളും ഡോൾഫിനുകളും പുറപ്പെടുവിക്കുന്ന വൈവിധ്യമായ ശബ്ദവീചികൾ മ്യൂസിയത്തിൽ അവതരിപ്പിച്ചത് കാണികൾക്ക് നവ്യാനുഭവമായി. സിഎംഎഫ്ആർഐയുടെ 79ാമത് സ്ഥാപകദിനാഘോഷത്തി െഭാഗമായി സംഘടിപ്പിച്ച പ്രദർശനം കാണാൻ വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി ഡയറക്ടർ ഡോ ദുവ്വൂരി ശേഷാഗിരി ഓപൺ ഹൗസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു.

കടൽ സസ്തനികളുടെ പ്രാധാന്യം, അവയുടെ സംരക്ഷണം എന്നിവയെക്കുറിച്ച് ശാസ്ത്രജ്ഞർ സന്ദർശകർക്ക് വിശദീകരിച്ചു നൽകി. നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയത്തിലെ സൺ ഫിഷ്, ഓർ ഫിഷ് എന്നിവ പ്രത്യേക ശ്രദ്ധ നേടി. ഇവയ്ക്ക് പുറമെ ഭീമൻ കക്ക, തിമിംഗല സ്രാവ്, ചക്രവർത്തി മത്സ്യം തുടങ്ങി അപൂർവ്വമായ ഒട്ടേറെ കടൽ ജീവികളുടെ ശേഖരം സന്ദർശകർക്ക് പുത്തൻ അനുഭവമായി. വിവിധ ഗവേഷണ വിഭാഗങ്ങളുടെ കീഴിൽ സ്രാവുകൾ, തിരണ്ടികൾ, വിവിധയിനം മത്സ്യങ്ങൾ, ചെമ്മീൻ, കൊഞ്ച്, കണവ, മുത്തുചിപ്പി എന്നിവയുടെ വിപുലമായ പ്രദർശനം ഒരുക്കിയിരുന്നു. മാരിക്കൾച്ചർ സാങ്കേതികവിദ്യകൾ, പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. സമുദ്ര പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുന്ന പ്രദർശനങ്ങളുമുണ്ടായിരുന്നു.

പ്രദർശനത്തോടനുബന്ധിച്ച് കാർഷിക അനുബന്ധ മേഖലകളിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജും മറ്റ് ശാസ്ത്രജ്ഞരും വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ചു. മോളിക്യുലാർ ബയോളജി, ബയോപ്രോസ്‌പെക്റ്റിംഗ്, സെൽ കൾച്ചർ, ഫിഷറി ബയോളജി, പരിസ്ഥിതി ഗവേഷണം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര അമ്ലീകരണം തുടങ്ങിയ ലബോറട്ടറികൾ, ഹാച്ചറികൾ, ലൈബ്രറി, പട്ടാളപുഴു ഉപയോഗിച്ചുള്ള മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവ പൊതുജനങ്ങൾക്ക് കാണാനായി തുറന്നുകൊടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...