പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിരുന്നു. ഈ മാസം പതിനാറിനാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സമ്പത്തിനെതിരെ വടകര പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. പെണ്‍സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 12 ഉം ആറും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരകളായത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു.

അയേണ്‍ ബോക്സ് വെച്ച് പൊള്ളിച്ചെന്നും മൊട്ടുസൂചി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വീട്ടില്‍ മാറ്റാരും ഇല്ലാത്തപ്പോള്‍ പീഡനം. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്. വടകര പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി സമ്പത്ത് ഒളിവില്‍പോവുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് വടകര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...