Saturday, May 3, 2025 8:26 am

വയ്യാതിരുന്നിട്ടും കെ.കെയെ സംഘാടകർ പാട്ട് പാടാൻ നിർബന്ധിച്ചു : ബിജെപി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് ഗായകൻ കെ.കെയുടെ മരണത്തിന് കാരണം സംഘാടകരുടെ അനാസ്ഥയെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷൻ ദിലീപ് ഷോഷ് പറഞ്ഞു. ഗുരുതര വീഴ്ചകൾ മറച്ച് വെയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ‘ഒന്നിന് പിറകെ ഒന്നായി പാട്ട് പാടുകയായിരുന്നു. പാടുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. വിയർക്കുന്നുണ്ടായിരുന്നു. ലൈറ്റ് ഓഫ് ചെയ്യാനും പാടാൻ വയ്യെന്നും പറയുന്നുണ്ടായിരുന്നു. പക്ഷേ സംഘാടകർ സമ്മതിച്ചില്ല’- ദിലീപ് ഷോഷ് പറഞ്ഞു.

പരിപാടിക്കിടെ സംഘാടകരോട് വിവിധ പ്രശ്‌നങ്ങൾ കെകെ പറയുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ആഡിറ്റോറിയത്തിൽ 2400 പേർക്ക് മാത്രമേ ഇരിക്കാനുള്ള സൗകര്യമുള്ളൂ. എന്നാൽ 7000ൽ അധികം ആളുകൾ തിങ്ങി നിറഞ്ഞ നിലയിലായിരുന്നു ആഡിറ്റോറിയം. കലാകാരന്മാർ ഉണ്ടായിരുന്ന സ്റ്റേജിൽ ഉൾപ്പടെ സംഘാടകരുടെ ഭാ?ഗത്തുള്ള നൂറോളം പേർ തിങ്ങിനിറഞ്ഞിരുന്നു. ഇവിടെ കടുത്ത ചൂടാണ് ആ സമയം അനുഭവപ്പെട്ടിരുന്നത്. എസി പ്രവർത്തിക്കാത്ത സാഹചര്യവുമുണ്ടായി. ഇടയ്ക്ക് വെച്ച് കറണ്ടും പോയി.

സൗകര്യക്കുറവ് മൂലം പരിപാടി ചുരുക്കാമെന്ന് പല തവണ കെ.കെ തന്നെ പറഞ്ഞിരുന്നു. അസ്വസ്ഥതകൾ തീവ്രമായതോടെ ഒരു പാട്ടുകൂടി പാടി അദ്ദേഹം പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ശേഷം ഗ്രീൻ റൂമിലെത്തുമ്പോൾ അവിടെ എ.സി പ്രവർത്തിച്ചിരുന്നില്ല. കൂടാതെ ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാനായി ഫയർ എസ്റ്റിങ്യൂഷർ ഉപയോഗിച്ചെന്നും അങ്ങനെ കാർബൺ ഡൈ ഓക്‌സൈഡ് വാതകം ശ്വസിക്കാനിടയായെന്നും ആരോപണമുണ്ട്.

സംഭവം നടന്നത് 9.15ന് ആണെങ്കിലും ആശുപത്രിയിലെത്തിച്ചത് 10.30നാണ്. രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. അദ്ദേഹത്തെ സിഎംആർഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിൻറെ മരണം സംഭവിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാർട്ടി യോഗങ്ങളിലും ചടങ്ങുകളിലും നേതാക്കൾക്കും പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി കോൺഗ്രസ്

0
തിരുവനന്തപുരം: കോൺഗ്രസിന്റെ യോഗങ്ങളിലും ചടങ്ങുകളിലും പാർട്ടിനേതാക്കൾക്കും പ്രവർത്തകർക്കുമായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. നിശ്ചയിക്കപ്പെട്ടവർ...

ദുബായിയിൽ ഏറ്റവുമധികം യാത്രക്കാരെത്തുന്നത് ഇന്ത്യയിൽനിന്ന്

0
ദുബായ് : ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിൽ മാത്രമായി 2.34...

അർജന്റീനയുടെ ഈ വർഷാവസാനത്തെ സൗഹൃദ മത്സര ഷെഡ്യൂളിൽ ഖത്തറും

0
ദോഹ : തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ...

ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു

0
റിയാദ് : ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക്...