ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധി ; സിപിഎമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന് കെകെ രാഗേഷ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചുള്ള കോടതിയുടെ ശിക്ഷാവിധി സിപിഎമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു. സംഭവമുണ്ടായപ്പോൾ അതിനെ കോൺഗ്രസും ബിജെപിയും എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ കക്ഷികളും സിപിഎമ്മിനെതിരെ തിരിക്കാനാണ്‌ ശ്രമിച്ചതെന്ന് കെകെ രാഗേഷ് ആരോപിച്ചു. ചില മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നുണപ്രചാരകർക്കൊപ്പം ചേർന്ന്‌ പാർട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ശ്രമിച്ചുവെന്നും കെകെ രാഗേഷ് ആരോപിച്ചു. ഒരു കൂട്ടർ കൊടുംക്രിമിനലിനെ വെള്ളപൂശിയപ്പോൾ മറ്റൊരു കൂട്ടർ വർഗീയവികാരം ആളിക്കത്തിച്ച് മുതലെടുപ്പിന് ശ്രമിച്ചു.

രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു. ഇപ്പോള്‍ ബിജെപി നേതാവിനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോൾ അപവാദപ്രചാരകരുടെ വ്യാഖ്യാനങ്ങളെല്ലാം തകർന്നടിഞ്ഞിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി കള്ളവാർത്തയും നുണകളും പ്രചരിപ്പിച്ചവർ ജനങ്ങളോട് മാപ്പുപറയണം. നീതിപൂർവവും വസ്തുതാപരവുമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞത്. പോക്‌സോ കേസ് പ്രതിക്ക് സംഘപരിവാർ സംഘടനകൾ കേസ് കാലയളവിൽ നൽകിയ പിന്തുണ സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും കെ കെ രാഗഷേ്‌ പ്രസ്താവനയിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യെമെനിൽ 14 സൈനികരെ വധിച്ച് ഹൂതികൾ : ഏറ്റവും സങ്കീർണമായ ആക്രമണം ; തിരിച്ചടിച്ച്...

0
ഏഡൻ : യെമെനിലെ ഔദ്യോഗിക സർക്കാരിന്റെ ഭാഗമായ സൈന്യത്തിലെ 14 പേർ...

സംഭാവന തട്ടിപ്പിനിടെ അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് 900 കിലോ വെള്ളി ഹൈദരബാദിലേക്ക് അയച്ചു

0
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ അടുത്തിടെയുണ്ടായ സംഭാവന തട്ടിപ്പിന് പിന്നാലെ വൻ തുക...

വീട് കുത്തിത്തുറന്ന് മോഷണം ; ഇലക്ട്രിക് വയറുകളിലെ ചെമ്പ് തിരഞ്ഞുപിടിച്ച് കൊണ്ടുപോയി

0
ചാത്തന്നൂർ : ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക്, പ്ലംബിങ്...

സംസ്ഥാനത്ത് ഇന്നുമുതൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ സർക്കാർ, എയ്‌ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി...