വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർഥിയായി കെ.കെ രമ ; ഔദ്യോഗിക പ്രഖ്യാപനം നാളെ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകരയിൽ കെ കെ രമ ആർഎംപി സ്ഥാനാർഥിയാകും. ആർഎംപിയെ യുഡിഎഫ് പിന്തുണയ്ക്കും. വിജയസാധ്യത മുൻ നിർത്തി കെ കെ രമയെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആർഎംപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കാൻ ആർഎംപിയിൽ ധാരണയായി. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നാളെ നടത്തും.

നേരത്തെ സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെ സ്ഥാനാർഥി ആക്കാനായിരുന്നു തീരുമാനമെങ്കിലും കോൺഗ്രസ് ആവശ്യം ആർഎംപി അംഗീകരിക്കുകയായിരുന്നു. 2016 ൽ തനിച്ച് മൽസരിച്ച ആർഎംപി ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു.

ഒരാഴ്ച്ച മുമ്പ് വരെ സ്ഥാനാർഥിയാകാൻ ഇല്ലെന്ന് ആവർത്തിച്ച കെ കെ രമ ഒടുവിൽ സമ്മതം മൂളി. ഇതോടെ വടകരയിൽ അവരെ സ്ഥാനാർഥിയാക്കാൻ ആർഎംപി തീരുമാനിക്കുകയായിരുന്നു.  അന്ന് വിജയിച്ച ജെഡിഎസിന്റെ  സി കെ നാണു 49211 വോട്ടുകളാണ് നേടിയത്. ഇപ്പോഴത്തെ എൽഡിഎഫ് സ്ഥാനാർഥിയായ എൽജെഡിയുടെ മനയത്ത് ചന്ദ്രനായിരുന്നു അന്നത്തെ യുഡിഎഫ് സ്ഥാനാർഥി. മനയത്ത് ചന്ദ്രൻ അന്ന് നേടിയത് 39700 വോട്ടുകൾ. യുഡിഎഫ്– ആർഎംപി സഹകരണമുണ്ടായിരുന്നെങ്കിൽ അന്ന് ജയിക്കാമായിരുന്നുവെന്നാണ് കണക്കുകൂട്ടൽ.

അതിനെക്കാൾ ഉപരി പിണറായി വിജയൻ ഉള്ള നിയമസഭയിൽ കെ കെ രമയെ കൊണ്ടിരുത്തുന്നത് രാഷ്ട്രീയമായ വിജയം കൂടി നേടി തരുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. അതിന്റെ ഭാഗമായാണ് കോൺഗ്രസ് നിർദേശം മുന്നോട്ട് വെച്ചതും ആർഎംപി അംഗീകരിച്ചതും. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...