ടിപി വധക്കേസ് ; കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം നിരസിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.കെ.രമയുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ നിര്‍ദേശിക്കാന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. അതില്‍ നിന്ന് പ്രോസിക്യൂട്ടറെ കെകെ രമയ്ക്ക് തിരഞ്ഞെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന കോടോത്ത് ശ്രീധരന്‍ നായര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാനത്തിനു പുറത്തുനിന്ന് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം രമ കോടതിയില്‍ ഉന്നയിച്ചത്. നിയമനത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കെ.സി.രാമചന്ദ്രന്‍, കെ.കെ.കൃഷ്ണന്‍ എന്നിവര്‍ അടക്കം ഒന്‍പത് പ്രതികളുടെ അപ്പീലാണ് ജസ്റ്റിസ് കെ. വിനോദ ചന്ദ്രന്‍ അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്. വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെ രമ സമര്‍പ്പിച്ച അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്‍പ്രസ്

0
ദുബായ് : വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള...

മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

0
കോട്ടയം : പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ...

പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ

0
എറണാകുളം : ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പത്തനംതിട്ട സ്വദേശി ചിഞ്ചു ജേക്കബിനെതിരായ പോലീസ് അന്വേഷണത്തില്‍...

0
പിറവം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരനായ...