കുറഞ്ഞ വിലയില്‍ പച്ചക്കറി ; കൃഷിവകുപ്പിന്റെ തക്കാളിവണ്ടി പര്യടനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ക്രിസ്മസ് കാലത്ത് സാധാരണ ജനങ്ങള്‍ക്ക് പഴം, പച്ചക്കറി ഇനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുന്നതിന് കൃഷിവകുപ്പിന്റെ തക്കാളിവണ്ടി പര്യടനം ആരംഭിച്ചു. ഫ്ലാഗ് ഓഫ് കളക്ടറേറ്റ് വളപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. ജനുവരി ഒന്ന് വരെയാണ് വിപണിയുടെ പ്രവര്‍ത്തനം. പ്രാദേശിക വിപണി വിലയെക്കാള്‍ കുറഞ്ഞ വിലയിലാണ് വാഹനത്തില്‍ പച്ചക്കറികള്‍ വില്‍ക്കുന്നത്. ഇതിനായി ജില്ലാതല കമ്മിറ്റി ഓരോ ദിവസവും വില നിര്‍ണയിച്ചു നല്‍കുന്നു.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും ഹോര്‍ട്ടികോര്‍പ് വഴി സംഭരിക്കുന്ന ഉത്പന്നങ്ങളും വില്‍ക്കുന്നുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലാണ് സംഭരണം ഏകോപിപ്പിക്കുന്നത്. ചടങ്ങില്‍ നഗരസഭാ അധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ. മേഴ്സി പദ്ധതി വിശദീകരിച്ചു.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സിന്ധു, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം ജില്ലാ മാനേജര്‍ എസ്. സിന്ധു എന്നിവര്‍ പങ്കെടുത്തു. വാഹനത്തിന്റെ പര്യടന ഷെഡ്യൂള്‍ ചുവടെ ഡിസംബര്‍ 18- ആലപ്പുഴ, 19- അമ്പലപ്പുഴ, 20, 21- ചേര്‍ത്തല, 22 – കുത്തിയതോട്, 23- പാണാവള്ളി, 24- ഹരിപ്പാട്, 26- മാവേലിക്കര, 27- ചെങ്ങന്നൂര്‍, 28- രാമങ്കരി ,കിടങ്ങറ, 29- മങ്കൊമ്പ് , ചമ്പക്കുളം, 30 – എടത്വാ , തകഴി, 31- മാന്നാര്‍, വീയപുരം, ജനുവരി 1- ആലപ്പുഴ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...