59 പശു തല ; രണ്ട് കണ്ടെയ്നർ നിറയെ കന്നുകാലികൾ – രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അസാം : പശു സംരക്ഷണ നിയമം ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്ത് കന്നുകാലിക്കടത്ത് വ്യാപകം. ബിശ്വനാഥ് ജില്ലയിൽ കന്നുകാലികളെ നിറച്ച രണ്ട് കണ്ടെയ്നറുകൾ പോലീസ് പിടികൂടി. 59 പശു തലകളും കണ്ടെയ്‌നറിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലാണ്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെയ്നറുകൾ പിടികൂടിയത്. ഇതിനായി ബിശ്വനാഥ് ജില്ലയിൽ ഒരു താൽക്കാലിക ചെക്കിംഗ് പോയിന്റും പോലീസ് സ്ഥാപിച്ചിരുന്നു. ലഖിംപൂർ ഭാഗത്ത് നിന്നാണ് കണ്ടെയ്‌നറുകൾ വരുന്നതെന്ന് പോലീസ് പറഞ്ഞു. കന്നുകാലികളുടെ നിയമപരമായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

“ലഖിംപൂരിൽ നിന്ന് അനധികൃതമായി കന്നുകാലികളെ കൊണ്ടുപോകുന്ന രണ്ട് കണ്ടെയ്‌നറുകൾ വരുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. HR-38R-7855, HR-38Q-9812 എന്നീ രജിസ്‌ട്രേഷൻ നമ്പറുകളുള്ള വാഹനങ്ങൾ തടഞ്ഞു. പരിശോധനയിൽ 59 കന്നുകാലി തലകൾ കണ്ടെത്തി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. അഷ്‌റഫുൾ ഇസ്‌ലാം, വികാഷ് കുമാർ എന്നിവരാണ് പിടിയിലായത്.” ഉദ്യോഗസ്ഥൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...